< Back
Saudi Arabia
മലയാളി ഫുട്‌ബോള്‍ താരം സൗദിയിലെ അബഹ വിമാനത്താവളത്തില്‍ പിടിയില്‍
Saudi Arabia

മലയാളി ഫുട്‌ബോള്‍ താരം സൗദിയിലെ അബഹ വിമാനത്താവളത്തില്‍ പിടിയില്‍

Web Desk
|
16 Jun 2024 5:02 PM IST

അന്താരാഷ്ട്ര മദ്യ ബ്രാൻഡായ റോയൽ വോഡ്കയുടെ സ്റ്റിക്കറുകളുടെ വൻ ശേഖരവുമായാണ് പിടിയിലായത്.

അബഹ: മലപ്പുറം വാഴക്കാട് സ്വദേശി ഫുട്ബോൾ താരം സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിൽ പിടിയിലായി. അന്താരാഷ്ട്ര മദ്യ ബ്രാൻഡായ റോയൽ വോഡ്കയുടെ സ്റ്റിക്കറുകളുടെ വൻ ശേഖരവുമായാണ് പിടിയിലായത്. വിമാനത്താവളത്തിൽ നിന്നും ലഗേജുമായി പുറത്തേക്ക് കടക്കവേ സുരക്ഷാ പരിശോധനയിൽ പിടിയിലാകുകയായിരുന്നു. പെരുന്നാൾ അവധിയോടനുബന്ധിച്ച് അബഹയിൽ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റുകളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. അഞ്ച പേരാണ് ടൂർണ്ണമെന്റുകളിൽ കളിക്കുന്നതിന് കോഴിക്കോട് നിന്നും എയർ അറേബ്യ വിമാനത്തിൽ ഇന്നലെ വൈകിട്ട് 3.30ന് അബഹയിൽ ഇറങ്ങിയത്. ഇവരിൽ ഒരാളാണ് സുരക്ഷാ വിഭാഗത്തിന്റെ കസ്റ്റഡിയിൽ കഴിയുന്നത്. ടൂർണ്ണമെന്റുകളിൽ കളിക്കുന്നതിന് പലതവണയായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ എത്തിയ താരം കൂടിയാണ് പിടിയിലായത്. സുഹൃത്തും അടുപ്പക്കാരനുമായ ആളാണ സ്റ്റിക്കറുകൾ കൈമാറിയതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സൗദിയിൽ സ്ഥാപനമുള്ള ഇദ്ദേഹം ജ്യൂസിന്റെ സ്റ്റിക്കർ എന്ന പറഞ്ഞാണ് വിമാനത്താവളത്തിൽ വെച്ച് ബാഗേജ് കൈമാറിയത്. അബഹയിൽ എത്തുന്ന മുറക്ക് ബാഗേജ് കളക്ട് ചെയ്യുമെന്നും അറിയിച്ചിരുന്നു. എന്നാൽ വരുന്ന ആളുടെ വിവരങ്ങൾ കൈമാറിയിരുന്നില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Similar Posts