< Back
Saudi Arabia

Saudi Arabia
മലയാളി ഹജ്ജ് തീർഥാടകൻ മക്കയിൽ മരിച്ചു
|6 Jun 2023 6:11 PM IST
കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉണ്ടോടിയിൽ അന്ത്രുമാൻ കോയാമു ആണ് മരിച്ചത്.
മക്ക: സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിലെത്തിയ തീർഥടകൻ മക്കയിൽ മരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉണ്ടോടിയിൽ അന്ത്രുമാൻ കോയാമു ആണ് മരിച്ചത്. 70 വയസ്സായിരുന്നു. ഞായറാഴ്ച്ച രാവിലെ കോഴിക്കോട് നിന്നും പുറപ്പെട്ട ആദ്യ ഹജ്ജ് വിമാനത്തിൽ ഭാര്യ സുബൈദയോടൊപ്പം എത്തിയതായിരുന്നു ഇദ്ദേഹം.
ജിദ്ദയിൽ വിമാനമിറങ്ങി ബസ് മാർഗം മക്കയിലെ താമസ സ്ഥലത്ത് എത്തിയ ഉടനെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. തുടർന്ന് മക്കയിലെ ഇന്ത്യൻ ഹജ്ജ് മിഷൻ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതംമൂലം മരണപ്പെടുകയായിരുന്നു.