< Back
Saudi Arabia
Malayali Hajj pilgrim dies of heart attack in Mecca
Saudi Arabia

ഹൃദയാഘാതം: മലയാളി ഹജ്ജ് തീർഥാടകൻ മക്കയിൽ മരിച്ചു

Web Desk
|
26 Jun 2025 7:41 PM IST

നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കം നടത്തും

മക്ക: മലയാളി ഹജ്ജ് തീർഥാടകൻ മക്കയിൽ മരിച്ചു. തിരുവനന്തപുരം, കോട്ടമല സ്വദേശി ബുഹാരി(71)യാണ് മരിച്ചത്. ഭാര്യയുടെയും മകളുടെയും കൂടെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയതായിരുന്നു.

ഹജ്ജ് പൂർത്തിയാക്കിയ ശേഷം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ചയിലേറെയായി കിംഗ് അബ്ദുല്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കം നടത്തും. ഭാര്യ: ഷംഷാദ് ബീഗം, മകൾ: ഇംതിയാസ്.

Similar Posts