< Back
Saudi Arabia
Malayali house wife passes away in Jubail
Saudi Arabia

സന്ദർശക വിസയിലെത്തിയ വീട്ടമ്മ സൗദിയിലെ ജുബൈലില്‍ നിര്യാതയായി

Web Desk
|
20 Jan 2026 12:36 PM IST

ആലപ്പുഴ നൂറനാട് സ്വദേശിനി കല്ലിക്കോട്ട് പുത്തൻവീട്ടിൽ മഞ്ജു പുഷ്പവല്ലി ആണ് മരിച്ചത്

ദമ്മാം: സന്ദർശക വിസയിൽ ജുബൈലില്‍ കഴിയുന്ന മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ നൂറനാട് സ്വദേശിനി കല്ലിക്കോട്ട് പുത്തൻവീട്ടിൽ മഞ്ജു പുഷ്പവല്ലി (48) ആണ് മരിച്ചത്. പതിനൊന്ന് മാസത്തോളമായി ജുബൈലിലുള്ള മഞ്ജു അടുത്ത മാസം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് നേരത്തെ ചികിത്സ തേടിയിരുന്നു.

താമസ സ്ഥലത്ത് നിന്നും അബോധാവസ്ഥയിലായ ഇവരെ റെഡ് ക്രസന്റ് ആംബുലൻസിൽ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ജുബൈലിൽ ജോലി ചെയ്യുന്ന ഭർത്താവ് പ്രസാദ് ജനാർദ്ദനന്റെ അടുത്തേക്ക് സന്ദർശക വിസയിൽ എത്തിയതായിരുന്നു ഇവർ. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. നിയമ നടപടികള്‍ പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പിതാവ് : ചെല്ലപ്പൻ നാരായണൻ , മാതാവ്: പുഷ്പവല്ലി ജാനകി, മകൾ: അഞ്ജലി. സഹോദരൻ: മനോജ് കുമാർ.

Similar Posts