< Back
Saudi Arabia

Saudi Arabia
മലയാളി മെയിൽ നഴ്‌സ് സൗദിയിലെ ദമ്മാമിൽ മരിച്ചു
|2 May 2024 1:31 PM IST
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു
ദമ്മാം: മലയാളി മെയിൽ നഴ്‌സ് സൗദിയിലെ ദമ്മാമിൽ മരിച്ചു. തിരുനവനന്തപുരം ബാലരാമപുരം വെടിവെച്ചാംകോവിലിൽ ദീപു ജയകുമാറാണ് (34) മരിച്ചത്. താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദമ്മാം അല്ഫറാബി ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തുവരികയാണ്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. മൂന്ന് വർഷമായി ദമ്മാമിൽ ജോലി ചെയ്യുന്ന ദീപു മൂന്നാഴ്ച മുമ്പാണ് അവധിക്ക് നാട്ടില് പോയി വന്നത്. ഭാര്യയും മകളുമടങ്ങുന്ന കുടുംബം നാട്ടിലാണ്. സാമൂഹ്യ പ്രവർത്തകനും ലോകകേരളസഭാംഗവുമായ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി വരികയാണ്. നടപടികള് പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് അദ്ദേഹം അറിയിച്ചു.