< Back
Saudi Arabia
സൗദി ജുബൈലില്‍ നിന്ന് ക്രിസ്മസ് ആഘോഷിക്കാന്‍ ബഹറൈനിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Saudi Arabia

സൗദി ജുബൈലില്‍ നിന്ന് ക്രിസ്മസ് ആഘോഷിക്കാന്‍ ബഹറൈനിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Web Desk
|
28 Dec 2025 11:18 PM IST

കൊല്ലം പള്ളിക്കൽ വേളമാനൂർ സൗപർണികയിൽ ശശികുമാർ (61) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്

ജുബൈൽ: ക്രിസ്മസ് ആഘോഷിക്കാന്‍ സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിലെത്തിയ പ്രവാസി മരിച്ചു. കൊല്ലം പള്ളിക്കൽ വേളമാനൂർ സൗപർണികയിൽ ശശികുമാർ (61) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ശനിയാഴ്ച പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. മരണസമയം റൂമിൽ മറ്റാരും ഉണ്ടായിരുന്നില്ല. പ്രഭാതഭക്ഷണവുമായി എത്തിയ സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറക്കാത്തതിനെ തുടർന്ന് ഹോട്ടൽ റിസപ്‌ഷനിൽ ബന്ധപ്പെട്ട് മുറി തുറന്നപ്പോളാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

കിങ് ഫഹദ് ഹോസ്പിറ്റൽ, സൗദി കാറ്ററിങ് കമ്പനി എന്നിവിടങ്ങളിൽ ഉൾപ്പെടെ 30 വർഷമായി ദമ്മാമിലും ജുബൈലിലുമായി ജോലിചെയ്യുകയായിരുന്നു. കഴിഞ്ഞ 10 വർഷമായി ഗാട്കോ കമ്പനിയുടെ കീഴിൽ സാറ്റോർപ്പ് ട്രാൻസ്‌പോർറ്റേഷൻ ഡിപ്പാർട്മെന്റിലെ ജീവനക്കാരനായിരുന്നു. കേരള സർക്കാർ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ആയി ജോലിചെയ്യുന്ന സൗമ്യയാണ് ഭാര്യ. മക്കൾ : ദേവിക, ദേവർഷ്. മൃതദേഹം ബഹ്‌റൈൻ സൽമാനിയ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സാമൂഹികപ്രവർത്തകരായ സഫീർ ബർഹാൻ (നവോദയ ), സലീം ആലപ്പുഴ (പ്രവാസി വെൽഫയർ ജുബൈൽ), ബൈജു അഞ്ചൽ (ജുബൈൽ മലയാളി സമാജം) എന്നിവരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Similar Posts