< Back
Saudi Arabia

Saudi Arabia
ഹജ്ജ് പൂർത്തിയാക്കിയ ഉടനെ മലയാളി തീർഥാടക മരിച്ചു
|10 Jun 2025 1:36 PM IST
കാസർകോട് ഉപ്പള സ്വദേശിനിയാണ് മരിച്ചത്
മക്ക: ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി മടങ്ങിയെത്തിയ മലയാളി തീർഥാടക മരിച്ചു. കാസർകോട് ഉപ്പള സ്വദേശിനി ആരിഫ(59)യാണ് മരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഭർത്താവിനൊപ്പം ഹജ്ജ് നിർവഹിക്കാൻ എത്തിയതായിരുന്നു.
പനി ബാധിച്ചതിനാൽ ദുൽഹജ്ജ് 12 ന് കല്ലേറ് കർമ്മം പൂർത്തിയാക്കി നേരത്തെ മടങ്ങി അസീസിയിലെ താമസസ്ഥലത്ത് എത്തിയതായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് താമസസ്ഥലത്ത് തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കം നടത്തി.