< Back
Saudi Arabia

Saudi Arabia
ഹജ്ജിനെത്തിയ മലയാളി തീർഥാടകൻ മദീനയിൽ മരിച്ചു
|26 May 2025 4:39 PM IST
മലപ്പുറം തൃപ്പനച്ചി മുത്തന്നൂർ തയ്യിൽ പറങ്ങേൽ കുട്ടി രായിൻ(69) ആണ് മരിച്ചത്
മദീന: സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിന് വന്ന മലപ്പുറം സ്വദേശി മദീനയിൽ മരണപ്പെട്ടു. തൃപ്പനച്ചി മുത്തന്നൂർ തയ്യിൽ പറങ്ങേൽ കുട്ടി രായിൻ(69) ആണ് മരിച്ചത്. ഭാര്യ ആമിനയോടൊപ്പം രണ്ടാഴ്ച മുമ്പ് മക്കയിൽ എത്തി ഉംറ നിർവഹിച്ചതിന് ശേഷം മദീന സന്ദർശനത്തിന് എത്തിയതായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്നു മദീന അൽ സലാം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. നടപടികൾ പൂർത്തിയാക്കി മദീനയിലെ ജന്നത്തുൽ ബഖീഅയിൽ ഖബറടക്കം നടത്തും. മദീന കെഎംസിസി വെൽഫയർ വിങ്ങ്സഹായത്തിനുണ്ട്.