< Back
Saudi Arabia

Saudi Arabia
ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി മടങ്ങാനെത്തിയ മലയാളി തീർഥാടകൻ മരിച്ചു
|13 Sept 2022 12:05 AM IST
വടകര-മടപ്പള്ളി കോളേജ് സ്വദേശി ശൈഖ് നാസർ ആണ് ജിദ്ദ വിമാനത്താവളത്തിൽ മരിച്ചത്
ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ വിമാനത്താവളത്തിലെത്തിയ മലയാളി തീർഥാടകൻ മരിച്ചു. വടകര-മടപ്പള്ളി കോളേജ് സ്വദേശി ശൈഖ് നാസർ ആണ് ജിദ്ദ വിമാനത്താവളത്തിൽ മരിച്ചത്. ഭാര്യ നൂർജഹാനോടൊപ്പം സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയതായിരുന്നു ഇദ്ദേഹം.
മരണ ശേഷം ഭാര്യ നൂർജഹാൻ നാട്ടിലേക്ക് മടങ്ങി. മൃതദേഹം ജിദ്ദയിൽ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ നടന്ന് വരുന്നതായി ജിദ്ദ കെഎംസിസി വെൽഫെയർ വിങ് അറിയിച്ചു.