< Back
Saudi Arabia

ആമിന
Saudi Arabia
മലയാളി ഉംറ തീർത്ഥാടക ജിദ്ദ വിമാനത്താവളത്തിൽ മരിച്ചു
|27 Oct 2023 12:21 AM IST
പരപ്പനങ്ങാടി പുത്തൻകടപ്പുറം സ്വദേശി ആമിനയാണ് മരിച്ചത്
ജിദ്ദ: മലയാളി ഉംറ തീർത്ഥാടക ജിദ്ദ വിമാനത്താവളത്തിൽ മരിച്ചു. പരപ്പനങ്ങാടി പുത്തൻകടപ്പുറം സ്വദേശി പരേതനായ തലക്കലകത്ത് അബൂബക്കറിന്റെ ഭാര്യ ആമിന(56)യാണ് മരിച്ചത്.
ഉംറ കർമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ബുധനാഴ്ച വിമാനത്താവളത്തിൽ എത്തിയതായിരുന്നു. ഇവിടെ വെച്ച് ദേഹാസ്വസ്ഥ്യം ആനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ റുവൈസ് ഖബർസ്ഥാനിൽ മറവ് ചെയ്തു.
Summary: Malayali Umrah pilgrim dies at Jeddah airport