< Back
Saudi Arabia

Saudi Arabia
ഹജ്ജിനിടെ കാണാതായ മലയാളി മരിച്ചതായി വിവരം
|1 Aug 2024 5:12 PM IST
മലപ്പുറം വാഴയൂർ സ്വദേശി മരിച്ചതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്
മക്ക: ഹജ്ജ് വേളയിൽ കാണാതായ മലയാളി തീർഥാടകൻ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഹജ്ജ് തീർഥാടനത്തിനെത്തി മിനയിൽ വെച്ച് കാണാതായ മലപ്പുറം വാഴയൂർ സ്വദേശി മരിച്ചതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽ കടവത്ത് മുഹമ്മദ് (74) ആണ് മരിച്ചത്.
ഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖേനയാണ് മുഹമ്മദ് ഹജ്ജ് തീർഥാടനത്തിന് എത്തിയത്. കാണാതായതിനെ തുടർന്ന് മിനയിലെ ആശുപത്രികളിലും മറ്റ് സ്ഥലങ്ങളിലും സാമൂഹിക പ്രവർത്തകരും ബന്ധുക്കളും വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്തിയിരുന്നില്ല.
ഇതിനിടെ ഇന്ത്യൻ എംബസിയാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. മൃതദേഹം മിനക്കടുത്തുള്ള മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഖത്തറിലുള്ള മകൻ നാളെ മക്കയിലെത്തും. തുടർ നടപടികൾ അതിന് ശേഷമാകും തീരുമാനിക്കുക.