< Back
Saudi Arabia

Saudi Arabia
ഹജ്ജിനിടെ അവശത: ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു
|17 Jun 2025 11:25 AM IST
ഇന്ന് ഉച്ചക്ക് ശേഷം മക്കയിൽ ഖബറടക്കും
മക്ക: ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. തിരുവനന്തപുരം നാവായിക്കുളം ഡീസന്റ്മുക്ക് സ്വദേശിനി ഫർസാന (35 )യാണ് മരിച്ചത്. ഹജ്ജ് കർമ്മത്തിനിടയിൽ മക്കയിൽ വച്ച് ശാരീരികമായി അവശതയിലാവുകയായിരുന്നു. ഭർത്താവ് സഫീറിനോപ്പമാണ് ഹജ്ജിനു എത്തിയത്. ഇന്ന് ഉച്ചക്ക് ശേഷം മക്കയിൽ ഖബറടക്കും.