< Back
Saudi Arabia
Malayali woman dies in Saudi Arabia
Saudi Arabia

ഹൃദയാഘാതം; നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവതി സൗദിയിൽ മരിച്ചു

Web Desk
|
25 Jun 2025 5:35 PM IST

കോട്ടയം സ്വദേശി അനുഷ്മ സന്തോഷ് കുമാറാണ് മരിച്ചത്

ജിസാൻ(സൗദി): നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവതി സൗദിയിൽ മരിച്ചു. കോട്ടയം സ്വദേശി അനുഷ്മ സന്തോഷ് കുമാറാ(42 )ണ് മരിച്ചത്. ജിസാൻ ഷെഖീഖ് പി.എച്ച്.സിയിൽ നഴ്‌സായി ജോലി ചെയ്തിരുന്ന ഇവർ ജോലി മതിയാക്കി നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. ദർബ് ജനറൽ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. പിതാവ്: ബ്രഹ്‌മാനന്ദൻ, മാതാവ്: ഇശബായി, ഭർത്താവ്: സന്തോഷ് കുമാർ.

ജിസാൻ കെഎംസിസി നേതാവ് ശംസു പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നുണ്ട്. മൃതദേഹം ദർബ് ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിലാണുള്ളത്.

Similar Posts