< Back
Saudi Arabia
Malayali youth dies of heart attack in Saudi Arabia
Saudi Arabia

ഹൃദയാഘാതം: മലയാളി യുവാവ് സൗദിയിൽ നിര്യാതനായി

Web Desk
|
22 Sept 2025 2:33 PM IST

ജുബൈൽ റോയൽ കമ്മീഷനിൽ ഓഫീസ് അഡ്മിനിസ്‌ട്രേറ്റർ ആയി ജോലി ചെയ്യുകയായിരുന്നു

ജുബൈൽ: ഹൃദയാഘാതം മൂലം മലയാളി യുവാവ് സൗദിയിൽ നിര്യാതനായി. കൊല്ലം ചിന്നക്കട സ്വദേശി ഡാനിയേൽ ജോസഫ് ഈശോ (37) ആണ് ജുബൈലിൽ മരിച്ചത്. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നു. പരേതനായ ജോസഫ് മോനി ഡാനിയേലിന്റെയും റെജിനി ഡാനിയേലിന്റെയും മകനാണ്. അവിവാഹിതനാണ്.

മാതാവിനോടൊപ്പം കാക്കനാട് ആയിരുന്നു താമസം. ജുബൈൽ റോയൽ കമ്മീഷനിൽ ഓഫീസ് അഡ്മിനിസ്‌ട്രേറ്റർ ആയി ജോലി ചെയ്യുകയായിരുന്നു. 2016-ലാണ് സൗദി അറേബ്യയിൽ എത്തിയത്. രണ്ട് വർഷം ദുബൈയിലും ജോലി ചെയ്തിട്ടുണ്ട്.

മൃതദേഹം മുവാസാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസ്സി വോളന്റീയറുമായ സലീം ആലപ്പുഴ അറിയിച്ചു. ജുബൈൽ മലയാളി സമാജം പ്രസിഡന്റ് തോമസ് മാത്യു മാമൂടനും അദ്ദേഹത്തോടൊപ്പം ഉണ്ട്.

Similar Posts