< Back
Saudi Arabia
മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
Saudi Arabia

മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

Web Desk
|
10 April 2022 3:12 PM IST

സൗദിയിലെ ദമ്മാമില്‍ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പത്തനംതിട്ട അടൂര്‍ മേലൂട് കണിയാംകോണത്ത് വടക്കേത്തില്‍ രാജേഷ്(39)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്വകാര്യ ജെ.സി.ബി കമ്പനിയിലെ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്ന രാജേഷിനെ കഴിഞ്ഞ ദിവസം കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജോലി സ്ഥലത്തെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ദിവസങ്ങളായി മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു. ഒമ്പത് വര്‍ഷമായി ദമ്മാമിലുള്ള രാജേഷിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം പറഞ്ഞു. ഭാര്യ രശ്മി. അഞ്ച് വയസ്സുള്ള ഒരു മകനുണ്ട്.

Similar Posts