< Back
Saudi Arabia
Mambad Welfare Forum Jeddah gets new leadership
Saudi Arabia

മമ്പാട് വെൽഫെയർ ഫോറം ജിദ്ദക്ക് പുതിയ നേതൃത്വം

Web Desk
|
9 March 2026 5:07 PM IST

സീസണ്‍സ് റെസ്റ്റോറന്റില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്

ജിദ്ദ : ജിദ്ദയിലെ മമ്പാട് സ്വദേശികളുടെ പ്രവാസി കൂട്ടായ്മയായ മമ്പാട് വെല്‍ഫെയര്‍ ഫോറം ജിദ്ദയുടെ ജനറല്‍ ബോഡി യോഗം സീസണ്‍സ് റെസ്റ്റോറന്റില്‍ നടന്നു. പ്രസിഡന്റ് അബ്ദുല്‍ ഗഫൂറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രക്ഷാധികാരി നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി തമീം അബ്ദുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഹാഫിസ് അരോളി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഹബീബ് റഹ്‌മാന്‍, അബ്ദുസ്സലാം പി.പി, സലിം എരഞ്ഞിക്കല്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങിൽ 2026-2027 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. വരണാധികാരി കിസ്മത്ത് മമ്പാട് തിരഞ്ഞെടുപ്പ് നിയന്ത്രിക്കുകയും 26 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി പാനല്‍ അവതരിപ്പിച്ച് പാസാക്കുകയും ചെയ്തു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

രക്ഷാധികാരികള്‍: നിസാം കാഞ്ഞിരാല, കിസ്മത്ത് മമ്പാട്, സലീം എരഞ്ഞിക്കല്‍, ഹബീബ് റഹ്‌മാന്‍, പി.പി. സലാം, അബ്ദുല്‍ ഗഫൂര്‍, പ്രസിഡന്റ്: തമീം അബ്ദുള്ള, ജനറല്‍ സെക്രട്ടറി: സാജിദ് ബാബു കാഞ്ഞിരാല, ട്രഷറര്‍: മുഹമ്മദ് ഹാഫിസ് അരോളി, വൈസ് പ്രസിഡന്റുമാര്‍: എ.ടി. ഹൈദര്‍, സുല്‍ഫി പൈക്കാടന്‍, ഷിഫില്‍ സി.പി, ലബീബ് കാഞ്ഞിരാല, ജോയിന്റ് സെക്രട്ടറിമാര്‍: റഫീഖ്, ഹാരിസ് ബാബു, നിസാര്‍ തമ്പാര്‍, കണ്‍വീനര്‍മാര്‍: സാബില്‍ മമ്പാട് (ജീവകാരുണ്യം), തന്‍വീര്‍ അബ്ദുള്ള (ഐ.ടി. വിങ്), റാസിഖ് (സ്‌പോര്‍ട്‌സ്), എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: പി.കെ. അബ്ദുസ്സലാം, അബ്ദുല്‍ ഗഫാര്‍, ഷബീര്‍ അലി, ബഷീര്‍ ടാണ, രസ്ലാം പി.കെ, റിയാസ് തൃശേരി, ഷംസീര്‍ തച്ചങ്ങോടന്‍.

കഴിഞ്ഞ 25 വര്‍ഷത്തിലധികമായി ജിദ്ദയിലെ പ്രവാസികള്‍ക്കിടയിലും ജന്മനാട്ടിലുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ വെല്‍ഫെയര്‍ ഫോറത്തിന് സാധിച്ചിട്ടുണ്ട്. യോഗത്തില്‍ സാബില്‍ കെ.ടി. സ്വാഗതവും പുതിയ ജനറല്‍ സെക്രട്ടറി സാജിദ് ബാബു കാഞ്ഞിരാല നന്ദിയും പറഞ്ഞു.

Similar Posts