< Back
Saudi Arabia
12 കിലോ മയക്കുമരുന്ന് കാറിൽ   ഒളിപ്പിച്ചയാൾ മക്കയിൽ പിടിയിൽ
Saudi Arabia

12 കിലോ മയക്കുമരുന്ന് കാറിൽ ഒളിപ്പിച്ചയാൾ മക്കയിൽ പിടിയിൽ

Web Desk
|
3 Aug 2022 3:33 PM IST

മക്കയിൽ കാറിൽ മയക്കുമരുന്ന് ഒളിപ്പിച്ചയാളെ അധികൃതർ പിടികൂടി. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പിടിക്കപ്പെട്ടയാൾ യെമൻ പൗരനാണ്.

റോഡ്സ് സെക്യൂരിറ്റി സ്പെഷ്യൽ ഫോഴ്സ് മക്കയിലെ അൽഖൂസ് മേഖലയിൽനിന്നാണ് 12 കിലോ ഹാഷിഷുമായി ഇയാളെ പിടികൂടിയത്. പ്രതിയെ കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

Similar Posts