< Back
Saudi Arabia

Saudi Arabia
അൽഖോബാറിലെ മാൾ ഓഫ് ദഹ്റാനിൽ വൻ അഗ്‌നിബാധ
|13 May 2022 11:43 PM IST
മാളിന്റെ ഒരു ഭാഗം പൂർണ്ണമായും കത്തി നശിച്ചതായി ദൃക്‌സാക്ഷികൾ
ദമ്മാം: അൽഖോബാറിലെ മാൾ ഓഫ് ദഹ്റാനിൽ വൻ അഗ്‌നിബാധയുണ്ടായി. ഇന്ന് പുലർച്ചയോടെ ഉണ്ടായ അഗ്‌നിബാധയിൽ മാളിലെ നിരവധി ഷോപ്പുകൾ കത്തി നശിച്ചു. മണിക്കൂറുകളോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ സിവിൽ ഡിഫൻസ് വിഭാഗം തീയണച്ചു. പ്രവിശ്യയിലെ പ്രധാന മാളുകളിലൊന്നാണ് മാൾ ഓഫ് ദഹ്റാൻ. മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് സിവിൽ ഡിഫൻസ് വിഭാഗം തീയണച്ചത്. ഇരുപതോളം സിവിൽ ഡിഫൻസ് ഗ്രൂപ്പുകളും സൗദി അരാംകോ അഗ്‌നിശമന വിഭാഗവും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.
സംഭവത്തിൽ ജീവഹാനിയോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മാളിന്റെ ഒരു ഭാഗം പൂർണ്ണമായും കത്തി നശിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. മില്യൺ കണക്കിന് റിയാലിന്റെ നഷ്ടം നേരിട്ടതായാണ് സൂചന. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് ഇടയാക്കിതെന്നാണ് പ്രാഥമിക നിഗമനം.
Massive fire at Mall of Dhahran in Al Khobar