< Back
Saudi Arabia

Saudi Arabia
മക്ക ഒ.ഐ.സി.സി വാർഷിക റിപ്പോർട്ട് അവതരണവും തെരഞ്ഞെടുപ്പ് കൺവെൻഷനും സംഘടിപ്പിച്ചു
|13 Nov 2024 3:18 PM IST
റഷീദ് ബിൻ സാഗർ ചടങ്ങ് ഉദ്ഘാടനം ചെയ്തു
ജിദ്ദ: മക്ക ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ വാർഷിക റിപ്പോർട്ട് അവതരണവും തെരഞ്ഞെടുപ്പ് കൺവെൻഷനും സംഘടിപ്പിച്ചു. അസീസിയ പാനൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് റഷീദ് ബിൻ സാഗർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ അധ്യക്ഷനായി. സലിം കണ്ണനാകുഴി സ്വാഗതം പറഞ്ഞ ചടങ്ങിൽ സുഹൈൽ പറമ്പൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മനാഫ് ചടയമംഗലം ഭാവി പരിപാടികളുടെ റിപ്പോർട്ട് അവതരണം നടത്തി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാർഥികൾക്കു വേണ്ടി ഇലക്ഷൻ ക്യാമ്പയിനും ചടങ്ങിന്റെ ഭാഗമായി നടന്നു. ചടങ്ങിൽ ട്രഷറർ മുജീബ് കീഴിശ്ശേരി നന്ദി പറഞ്ഞു.