< Back
Saudi Arabia
മീഡിയ ഫോറം ഇഫ്താര്‍ കുടുംബ സംഗമം സംഘടിപ്പിച്ചു
Saudi Arabia

മീഡിയ ഫോറം ഇഫ്താര്‍ കുടുംബ സംഗമം സംഘടിപ്പിച്ചു

Web Desk
|
15 April 2022 1:07 PM IST

ദമാം: ദമാം മീഡിയ ഫോറം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഓഷ്യാന റെസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡന്റ് മുജീബ് കളത്തില്‍ അധ്യക്ഷനായി. അശ്‌റഫ് ആളത്ത് റമദാന്‍ സന്ദേശം നല്‍കി. ഹൃസ്വ സന്ദര്‍ശനത്തിന് സൗദിയിലെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ പി.എ.എം ഹാരിസ് മുഖ്യാതിഥിയായിരുന്നു.

മാധ്യമ പ്രവര്‍ത്തകര്‍ തന്റെ കൈയ്യിലുള്ള പേനയും കാമറയും അലക്ഷ്യമായ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താതെ വ്യക്തമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയും ഒപ്പം സമൂഹത്തിന്റെ അവകാശ-നീതി നിഷേധങ്ങള്‍ക്കെതിരെയുള്ള ശബ്ദമാകണമെന്ന് പി.എ.എം ഹാരിസ് പറഞ്ഞു.

ഹബീബ് ഏലംകുളം, സാജിദ് ആറാട്ടുപുഴ, പി.ടി അലവി, മുഹമ്മദ് റഫീക് ചെമ്പോത്തറ, പ്രവീണ്‍ വല്ലത്ത്, ലുക്മാന്‍ വിളത്തൂര്‍, സിറാജ് വെഞ്ഞാറമൂട് എന്നിവര്‍ സംസാരിച്ചു. നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. മീഡീയ ഫോറം ജനറല്‍ സെക്രട്ടറി സുബൈര്‍ ഉദിനൂര്‍ സ്വാഗതവും ട്രഷറര്‍ നൗശാദ് ഇരിക്കൂര്‍ നന്ദിയും പറഞ്ഞു.

Similar Posts