
മീഡിയവൺ വിലക്ക് നീക്കിയ വിധിയിൽ ആഹ്ലാദം പങ്കിട്ട് ദമ്മാമിലെ പൗരപ്രമുഖര്‍
|മീഡിയാവണ്‍ നടത്തിയ നിയമപോരാട്ടങ്ങള്‍ക്ക് വിവിധ സംഘടനാ നേതാക്കള്‍ ഐക്യദാര്‍ഡ്യമര്‍പ്പിച്ച് സംസാരിച്ചു
മീഡിയവൺ വിലക്ക് നീക്കിയ സുപ്രിംകോടതി വിധിയിൽ ആഹ്ലാദം പങ്കിട്ട് ദമ്മാമിലെ പൗരപ്രമുഖര്‍ ഒരുമിച്ചു കൂടി. മീഡിയാവണ്‍ നടത്തിയ നിയമപോരാട്ടങ്ങള്‍ക്ക് വിവിധ സംഘടനാ നേതാക്കള്‍ ഐക്യദാര്‍ഡ്യമര്‍പ്പിച്ച് സംസാരിച്ചു.
സുപ്രിം കോടതി വിധി രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് നവോദയ സാംസ്‌കാരിക വേദി ഭാരവാഹി പ്രദീപ് കൊട്ടിയം പറഞ്ഞു. ഒറ്റകെട്ടായി നിന്നാല്‍ ഫാസിസത്തെ ചെറുത്ത് തോല്‍പ്പിക്കാമെന്നതിന്റെ തെളിവാണ് മീഡിയാവണിനനുകൂലമായ വിധിയെന്ന് കെ.എം.സി.സി ഭാരവാഹി ആലികുട്ടി ഒളവട്ടൂര്‍ അഭിപ്രായപ്പെട്ടു. മീഡിയാവണ്‍ നടത്തിയ നിയമപോരാട്ടങ്ങള്‍ക്ക് എല്ലാവിധ ഐക്യദാര്‍ഡ്യവും നേരുന്നതായി ഒ.ഐ.സി.സി നേതാവ് ഹനീഫ് റാവുത്തര്‍ പറഞ്ഞു.
അന്യായ വിലക്കിനെതിരെ നടത്തിയ പ്രതിഷേധങ്ങൾക്ക് കോടതി വിധിയിലൂടെ ഫലം കണ്ടതായി ദമ്മാം മീഡിയ ഫോറം ഭാരവാഹി മൂജീബ് കളത്തില്‍ പറഞ്ഞു. മീഡിയാവണ്‍ ഉയര്‍ത്തിയ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് വിധിയെന്ന് പ്രവാസി വെല്‍ഫെയര്‍ ഭാരവാഹി സുനില സലീം അഭീപ്രായപ്പെട്ടു. മീഡിയാവണ്‍ സൗദി എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം ബഷീര്‍ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
നവയുഗം പ്രതിനിധി മണിക്കുട്ടന്‍, സാമൂഹ്യ പ്രവര്‍ത്തകരായ ഷാജി മതിലകം, മുഹമ്മദ് നജാത്തി, ഡോ. സിന്ധു ബിനു, മാലിക് മഖ്ബൂല്‍, നൗഷാദ് മുത്തലിബ്, ഹമീദ് വടകര എന്നിവര്‍ സംസാരിച്ചു. മീഡിയവണ്‍ പ്രവിശ്യ രക്ഷാധികാരി അന്‍വര്‍ശാഫി അധ്യക്ഷത വഹിച്ചു. കോഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ സാജിദ് ആറാട്ടുപുഴ, അസീസ് എകെ, നൗഷാദ് ഇരിക്കൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.