< Back
Saudi Arabia
MediaOne Business Excellence Awards were presented at Hala Jeddah
Saudi Arabia

മീഡിയവൺ ബിസിനസ് എക്‌സലൻസ് പുരസ്‌കാരങ്ങൾ ഹലാ ജിദ്ദയിൽ വിതരണം ചെയ്തു

Web Desk
|
7 Dec 2024 7:02 PM IST

സൗദി വാർത്താ മന്ത്രാലയ ഡയറക്ടറും റോയൽ കോർട്ട് മാധ്യമ ഉപദേഷ്ടാവുമായ ഹുസൈൻ അൽ ഷമ്മരിയാണ് അവാർഡുകൾ കൈമാറിയത്

ജിദ്ദ: മീഡിയവൺ പ്രഖ്യാപിച്ച ബിസിനസ് എക്‌സലൻസ് പുരസ്‌കാരങ്ങൾ ഹലാ ജിദ്ദയിൽ വിതരണം ചെയ്തു. സൗദി വാർത്താ മന്ത്രാലയ ഡയറക്ടറും റോയൽ കോർട്ട് മാധ്യമ ഉപദേഷ്ടാവുമായ ഹുസൈൻ അൽ ഷമ്മരിയാണ് അവാർഡുകൾ കൈമാറിയത്. കേരളത്തിലും വിദേശത്തും നേട്ടങ്ങൾ കൊയ്തവർക്കാണ് ഹലാ ജിദ്ദ വേദിയിൽ വെച്ച് പുരസ്‌കാരങ്ങൾ കൈമാറിയത്. ബിസിനസിലും സാമൂഹിക രംഗത്തും മികച്ച നേട്ടം സൃഷ്ടിച്ചവർക്ക് നൽകുന്നതാണ് മീഡിയവണിന്റെ ബിസിനസ് എക്‌സലൻസ് പുരസ്‌കാരം.

അവാർഡ് ദാന ചടങ്ങ് ഫെഡറൽ ബാങ്കിന്റെ പിന്തുണയോടെയായിരുന്നു. ഹലാ ജിദ്ദയിൽ ചീഫ് റെപ്രസന്റേറ്റീവ് ഓഫീസർ അരവിന്ദ് കാർത്തികേയൻ, മീഡിയവൺ സിഇഒ റോഷൻ കക്കാട്ട്, എഡിറ്റർ പ്രമോദ് രാമൻ എന്നിവർ സന്നിഹിതരായിരുന്നു. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഇംപക്‌സ് മാനേജിങ് ഡയറക്ടർ സി. നുവൈസ് സ്വന്തമാക്കി. ജയ്മസാല ആൻഡ് സ്‌പൈസസ് സിഇഒ വിജയ് മൂലൻ, നിഷ്‌ക മുമന്റസ് ജ്വല്ലറി ആൻഡ് മോറികാപ് റിസോർട്‌സ് ചെയർമാൻ നിഷിൻ തസ്‌ലീം, ഫ്രാഗ്രൻസ് വേൾഡ് ഫൗണ്ടർ പി.വി മൊയ്ദു എന്നിവർ പുരസ്‌കാരം സ്വന്തമാക്കി.

സൗദി കെഎംസിസി നേതാവ് മക്കയിലെ കുഞ്ഞിമോൻ കാക്കിയ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള പുരസ്‌കാരവും ഏറ്റുവാങ്ങി. മിനാർ ടിഎംടി മാനേജിങ് ഡയറക്ടർ മുഹമ്മദ് ശാഫി, ബിലീവേഴ്‌സ് ചർച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ മാനേജർ ഫാദർ സിജോ പണ്ടാപ്പള്ളി, ഹോട്ട്പാക്ക് പ്രതിനിധി എന്നിവരും അവാർഡുകൾ ഷമ്മരിയിൽ നിന്ന് ഏറ്റുവാങ്ങി. അമീൻ ടോയ്‌സിന്റെ അബ്ദുൽ ഗഫൂർ ചെരുവിൽ, ബിസ്സപ്പ് അറേബ്യ മാനേജ്‌മെന്റ് കൺസൾട്ടന്റ്‌സ് സിഇഒ മുഹമ്മദ് സുഹൈൽ, എകെഎസ് ഗ്ലോബൽ ലോജിസ്റ്റിക്‌സ് മാനേജിങ് ഡയറക്ടർ ശ്രീജിത്ത് എസ്.ആർ എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി.

മൂപ്പൻസ് സോളാർ സിഇഒയും ഡയറക്ടറുമായ മുഹമ്മദ് ഫയാസ് സലാം, കെപി ഗ്രൂപ്പിന്റെ സ്ഥാപകൻ കെ പി മുഹമ്മദ് എന്നിവരും അവാർഡുകൾ സ്വീകരിച്ചു. മോഡേൺ ഗസ്റ്റ് ഉംറ സർവീസസ് കമ്പനി എംഡി നിസാം അലി അമ്പലപ്പുറത്ത്, ആക്‌സസ് മാനേജ്‌മെന്റ് കൺസൾട്ടന്റ്‌സ് സിഇഒ ആൻഡ് ഫൗണ്ടർ ജൗഹർ മാളിയേക്കൽ, അലിഫ് ഡിസൈനർ യൂണിഫോം എംഡി ഫജർ കുഞ്ഞുനെല്ലി എന്നിവരും പുരസ്‌കാരങ്ങൾ സ്വന്തമാക്കി.

പിട്ടാപ്പിള്ളിൽ ഏജൻസീസ് എംഡി പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, മിനാ ഹൈപ്പർ മാർക്കറ്റ് സിഇഒ പിഎംഎ റഹീം കീഴ്മടത്തിൽ, ബൽക്കീസ് ഗോൾഡ് മാനേജിങ് ഡയറക്ടർ മുബാറക് മുഹമ്മദ്, നജ്മത്ത് അൽ മൻഹൽ ചെയർമാൻ അലി തോണിക്കടവത്ത് എന്നിവരും അവാഡുകൾ ഏറ്റുവാങ്ങി. എജ്യു വിസ്ഡം മാനേജിങ് ഡയറക്ടർ മുഹമ്മദ് ഷബീർ ഇ.കെ, അൽ ഔദ ട്രേഡിങ് കമ്പനി എംഡി അലി റാവുത്തർ ഷാജഹാൻ, ഷിഫ ജിദ്ദ പോളിക്ലിനിക് എംഡി പി.എ അബ്ദുറഹ്‌മാൻ, റിഷാദ് അലി എന്നിവർക്കും പുരസ്‌കാരം സമ്മാനിച്ചു. അൽ ഷർഖ് ഫർണീച്ചർ മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ് പൊയിൽ തൊടിക, സ്‌കൂൾ ഗുരു സിഇഒ അമീർ ഷാജി എന്നിവരും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

Similar Posts