< Back
Saudi Arabia
MediaOne is also part of Passports to the World
Saudi Arabia

പാസ്‌പോർട്ട്‌സ് ടു ദി വേൾഡിന്റെ ഭാഗമായി മീഡിയവണ്ണും

Web Desk
|
6 May 2025 8:35 PM IST

ജിദ്ദയിൽ കലാ പരിപാടികൾ തുടരും

റിയാദ്: പാസ്‌പോർട്ട്‌സ് ടു ദി വേൾഡ് എന്ന പേരിൽ ദമ്മാമിൽ അരങ്ങേറിയ വിനോദ പരിപാടികൾ സമാപിച്ചു. കിഴക്കൻ പ്രവിശ്യയിലെ ഖോബാറിലായിരുന്നു പരിപാടികൾ. 16 ദിവസം നീണ്ടു നിന്ന ദമ്മാമിലെ പരിപാടികളുടെ വീഡിയോ പ്രൊഡക്ഷൻ അക്രോസ്സ് കൾച്ചറിന് കീഴിൽ മീഡിയവൺ പ്രോഡക്ഷനായിരുന്നു ചിത്രീകരിച്ചത്.

പാസ്‌പോർട്ട്‌സ് ടു ദി വേൾഡ് എന്ന പേരിൽ ദമ്മാമിലും ജിദ്ദയിലുമായാണ് പരിപാടികൾ. 16 ദിവസം നീണ്ടു നിന്ന ദമ്മാമിലെ പരിപാടികളാണ് നിലവിൽ അവസാനിച്ചത്. നാല് കമ്മ്യൂണിറ്റികളിൽ നിന്നായി നാല്പതിലധികം കലാകാരൻമാർ പങ്കെടുത്ത പരിപാടിയുടെ വീഡിയോ പ്രോഡക്ഷനിൽ മീഡിയവൺ പ്രോഡക്ഷനും ഭാഗമായി. അക്രോസ്സ് കൾച്ചറിന് കീഴിലായിരുന്നു പരിപാടികളുടെ മുഴു നീള ദൃശ്യാവിഷ്‌കാരണം.

സുഡാൻ, ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട നിരവധി കലാപരിപാടികളാണ് അരങ്ങേറിയത്. സൗദി ജനറൽ എന്റർടൈമെന്റ് അതോറിറ്റിയുടെ കീഴിൽ സംഘടിപ്പിച്ച പരിപാടി ജിദ്ദയിൽ തുടരും. സൗദിയിലെ ജീവിത നിലവാരം വർധിപ്പിക്കാനുള്ള വിഷൻ 2030ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ മാസം 24 വരെയായിരിക്കും ജിദ്ദയിലെ വിനോദ പരിപാടികൾ തുടരുക.

Similar Posts