< Back
Saudi Arabia

Saudi Arabia
ജിദ്ദയിൽ മീഡിയവൺ ലിറ്റിൽ സ്‌കോളർ വിജയികളെ ആദരിച്ചു
|13 Nov 2024 3:25 PM IST
ജിദ്ദ: മലയാളി വിദ്യാർഥികളുടെ ഏറ്റവും വലിയ അറിവുത്സവമായ മീഡിയവൺ ലിറ്റിൽ സ്‌കോളർ വിജയികളെ ജിദ്ദയിൽ ആദരിച്ചു. മീഡിയവൺ ജിസിസി ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ ഫാറൂഖ് പരിപാടിയിൽ മുഖ്യ അതിഥിയായിരുന്നു. ഏതൊരു കുട്ടിയുടെയും വിജയത്തിന് പിന്നിൽ മാതാപിതാക്കളുടെ നിസ്സീമമായ പിന്തുണ കൂടിയേ തീരൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാതാപിതാക്കളുടെ തൃപ്തി നേടിയെടുത്താലേ വിജയത്തിലെത്താൻ കഴിയൂ എന്ന് അദ്ദേഹം കുട്ടികളോട് ഉണർത്തി. വിജയികൾക്കുള്ള സമ്മാനം ഫാറൂഖ്, മീഡിയ വൺ വെസ്റ്റേൺ പ്രോവിൻസ് രക്ഷാധികാരി ഫസൽ മുഹമ്മദ്, ആർ എസ് ജലീൽ, തസ്‌നിം നിസാർ, മുഹ്‌സിന നജ്മുദ്ദീൻ എന്നിവർ വിതരണം ചെയ്തു. സ്റ്റുഡൻസ് ഇന്ത്യ വെസ്റ്റേൺ പ്രൊവിൻസ് കോർഡിനേറ്റർ സനോജ് അധ്യക്ഷത വഹിച്ചു. നൗഷാദ് ഇ കെ സ്വാഗതവും, മലർവാടി വെസ്റ്റേൺ പ്രൊവിൻസ് കോർഡിനേറ്റർ നജാത്ത് സക്കീർ നന്ദിയും പറഞ്ഞു.