< Back
Saudi Arabia
MediaOne Super Cup final tomorrow
Saudi Arabia

മീഡിയാവണ്‍ സൂപ്പര്‍ കപ്പ് കലാശപ്പോരാട്ടം നാളെ; ഖാലിദിയ്യ എഫ്.സി കോര്‍ണീഷ് സോക്കറുമായി ഏറ്റുമുട്ടും

Web Desk
|
22 Dec 2023 1:14 AM IST

സെമിഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് മാഡ്രിഡ് എഫ്.സിയെ തോല്‍പ്പിച്ചാണ് കോര്‍ണീഷ് സോക്കര്‍ ഫൈനലിലേക്ക് ഇടം നേടതിയത്

മീഡിയാവണ്‍ സൂപ്പര്‍കപ്പ് സൗദി ദമ്മാം എഡിഷന്‍ മേളക്ക് നാളെ സമാപനം. വാശിയേറിയ കലാശപ്പോരാട്ടത്തില്‍ ഖാലിദിയ്യ എഫ്.സിയും കോര്‍ണീഷ് സോക്കറും തമ്മില്‍ ഏറ്റുമുട്ടും. തുല്യശക്തികള്‍ ഏറ്റുമുട്ടുന്ന മത്സരം കാണാനുള്ള ആവേശത്തിലാണ് പ്രവിശ്യയിലെ ഫുട്‌ബോള്‍ പ്രേമികള്‍.

വാശിയേറിയ സെമിഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് മാഡ്രിഡ് എഫ്.സിയെ തോല്‍പ്പിച്ചാണ് കോര്‍ണീഷ് സോക്കര്‍ ഫൈനലിലേക്ക് ഇടം നേടതിയത്. രണ്ടാം സെമിയില്‍ പൊനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ ഫാബിന്‍ ജുബൈല്‍ എഫ്.സിയെ പരാജയപ്പെടുത്തിയാണ് ഖാലിദിച്ച എഫ്.സി കലാശപ്പോരട്ടത്തിന് ഇറങ്ങുന്നത്.

വൈകിട്ട് 8.30 ദമ്മാം ജുബൈല്‍ റോഡിലുള്ള അല്‍തറജ് സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. വര്‍ണാഭമായ പരിപാടികളോടെ സംഘടിപ്പിക്കുന്ന ഫൈനല്‍ മത്സരം വീക്ഷിക്കാന്‍ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രവിശ്യയിലെ സാമൂഹ്യ, സാംസാകാരിക, ജീവകാരുണ്യ രംഗത്തുള്ള പ്രമുഖര്‍ മേളയില്‍ സംബന്ധിക്കും. ആവേശകരമായ ഫൈനല്‍ മത്സരം വീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് സൗദി കിഴക്കന്‍ പ്രവിശ്യയിലെ കാല്‍പന്ത് പ്രേമികള്‍.

Related Tags :
Similar Posts