< Back
Saudi Arabia
റമദാന് മുന്നോടിയായി മക്കയിലും മദീനയിലും പരിശോധന ശക്തമാക്കി  ടൂറിസം മന്ത്രാലയം
Saudi Arabia

റമദാന് മുന്നോടിയായി മക്കയിലും മദീനയിലും പരിശോധന ശക്തമാക്കി ടൂറിസം മന്ത്രാലയം

Web Desk
|
10 Feb 2025 10:03 PM IST

സേവനത്തിൽ വീഴ്ച വരുത്തിയ 49 ഹോട്ടലുകൾ അടപ്പിച്ചു

ജിദ്ദ: റമദാന് മുന്നോടിയായി മക്കയിലും മദീനയിലും ടൂറിസം മന്ത്രാലയം പരിശോധന ശക്തമാക്കി. സേവനത്തിൽ വീഴ്ച വരുത്തിയ 49 ഹോട്ടലുകൾ അടപ്പിച്ചു. ടൂറിസം മന്ത്രാലയത്തിന് കീഴിൽ, 'ഞങ്ങളുടെ അതിഥികൾക്ക് മുൻഗണന' എന്ന തലക്കെട്ടിലാണ് ക്യാമ്പയിൻ നടക്കുന്നത്. ഹോസ്പിറ്റാലിറ്റി മേഖലയിൽ ബാധകമായ ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന ക്യാമ്പയിൻ. മക്കയിൽ നടത്തിയ 6,100 പരിശോധനകളിൽ 4,200 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. മദീനയിലും 2,200 സമാനമായ പരിശോധനകൾ നടത്തിയതിൽ 1,700 ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഗുരുതര ലംഘനങ്ങൾ കണ്ടെത്തിയ മക്കയിലെ 30ഉം മദീനയിലെ 19ഉം ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. ചെറു ലംഘനങ്ങൾക്ക് പിഴയും ഈടാക്കുന്നുണ്ട്. ക്യാമ്പയിന്റെ ഭാഗമായി ശിൽപ്പശാലയും ബോധവൽക്കരണവും സംഘടിപ്പിക്കുന്നുണ്ട്. ഹോസ്പിറ്റാലിറ്റിയുമായി ബന്ധപ്പെട്ട പരാതികൾക്കായി 930 ഏകീകൃത നമ്പറിൽ ബന്ധപ്പെടാൻ മന്ത്രാലയം നിർദേശിച്ചു.

Similar Posts