< Back
Saudi Arabia
Mohammed bin Salman included in the project; Sadr Eid Mosque in Asir will be renovated with its old appearance
Saudi Arabia

മുഹമ്മദ് ബിൻ സൽമാൻ പദ്ധതിയിൽ ഉൾപ്പെടുത്തി; അസീറിലെ സദർ ഈദ് പള്ളി പഴമയോടെ പുതുക്കിപ്പണിയും

Web Desk
|
20 Feb 2026 10:15 PM IST

ചരിത്രപ്രസിദ്ധമായ പള്ളികളെ ആരാധനക്കായി വീണ്ടും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പള്ളി പുനർമിക്കുന്നത്

റിയാദ്: സൗദിയിലെ പുരാതന പള്ളികളുടെ തനിമ നിലനിർത്തിക്കൊണ്ട് അവയെ പുനരുദ്ധരിക്കാനുള്ള മുഹമ്മദ് ബിൻ സൽമാൻ പദ്ധതിയിൽ ഊൾപ്പെടുത്തി മസ്ജിദു സദർ ഈദ്. രാജ്യത്തിന്റെ സാംസ്‌കാരികവും വാസ്തുവിദ്യാപരവുമായ പൈതൃകം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. എ.ഡി. 786-ൽ അബ്ബാസി ഖലീഫ ഹാറൂൺ അൽ റഷീദിന്റെ ഭരണകാലത്താണ് പള്ളി നിർമ്മിക്കപ്പെട്ടത്. ചരിത്രപ്രസിദ്ധമായ പള്ളികളെ ആരാധനയ്ക്കായി വീണ്ടും സജ്ജമാക്കുക, അവയുടെ യഥാർഥ വാസ്തുവിദ്യാ തനിമ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പള്ളി പുനർമിക്കുന്നത്.

എ.ഡി. 786-ൽ അബ്ബാസി ഖലീഫ ഹാറൂൺ അൽ റഷീദിന്റെ ഭരണകാലത്താണ് പള്ളി നിർമ്മിക്കപ്പെട്ടത്. പള്ളിയിലെ മിഹ്‌റാബിൽ ഹിജ്റ 170 റബീഉൽ ആഖിർ മാസത്തിലെ ഒരു ലിഖിതം പള്ളിയുടെ പഴക്കത്തെ സൂചിപ്പിക്കുന്നു. 3000 വർഷത്തിലധികം പഴക്കമുള്ള, ദക്ഷിണ സൗദിയിലെ ഏറ്റവും പുരാതനമായ ഗ്രാമങ്ങളിലൊന്നായ സദർ ഈദിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കല്ലും മണ്ണും ഉപയോഗിച്ചാണ് ചുവരുകൾ നിർമ്മിച്ചിരിക്കുന്നത്. പ്രാർത്ഥനാ ഹാൾ തുറന്ന മുറ്റം, കല്ലിൽ നിർമ്മിച്ച വുദു എടുക്കാനുള്ള സ്ഥലം, കിണർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.


Similar Posts