< Back
Saudi Arabia
സൗദിയിലും വാനര വസൂരി; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം.
Saudi Arabia

സൗദിയിലും വാനര വസൂരി; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം.

Web Desk
|
15 July 2022 10:06 PM IST

വിദേശത്ത് പോയി തിരിച്ചെത്തിയ വ്യക്തിക്കാണ് കഴിഞ്ഞ ദിവസം റിയാദില്‍ രോഗം സ്ഥിരീകരിച്ചത്

സൗദിയില്‍ കുരങ്ങു വസൂരി സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രാലയം. വിദേശത്ത് പോയി തിരിച്ചെത്തിയ വ്യക്തിക്കാണ് കഴിഞ്ഞ ദിവസം റിയാദില്‍ രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആര്‍ക്കും രോഗ ലക്ഷണങ്ങളൊന്നുമില്ലെന്ന് മന്ത്രാലയം അറിയിച്ചു.

സൗദി ആരോഗ്യ മന്ത്രാലയമാണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. രാജ്യത്തുള്ള എല്ലാവരും യാത്രകളില്‍ കര്‍ശനമായ ആരോഗ്യ മുന്‍കരുതല്‍ സ്വീകരിക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടു. രോഗ ലക്ഷണങ്ങളോ മറ്റോ അനുഭവപ്പെടുന്നവര്‍ ഉടന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെട്ട് ചികില്‍സ തേടണം. കുരങ്ങു വസൂരിയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും വിഖായയുമായി ബന്ധപ്പെടാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ആദ്യമായി കുരങ്ങു വസൂരി റിപ്പോര്‍ട്ട് ചെയ്തത്. വിദേശത്ത് പോയി മടങ്ങിയ ആള്‍ക്കാണ് റിയാദില്‍ രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരെയും നിരീക്ഷിച്ചു വരികയാണ് ഇതുവരെ ആര്‍ക്കും ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. രോഗവ്യപനം തടയുന്നതിനാവശ്യമായ നടപടികളും മന്താലയം ആവിഷ്‌കരിച്ചിട്ടുണ്ട്.

Similar Posts