< Back
Saudi Arabia
സൗദിയിൽ നാളെ മാസപ്പിറവി നിരീക്ഷണം; ഹജ്ജിന്റെ തിരക്കിലേക്ക് മക്കാ നഗരി
Saudi Arabia

സൗദിയിൽ നാളെ മാസപ്പിറവി നിരീക്ഷണം; ഹജ്ജിന്റെ തിരക്കിലേക്ക് മക്കാ നഗരി

Web Desk
|
26 May 2025 3:48 PM IST

മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണ് ഹജ്ജിലേക്ക് ഹാജിമാർ നീങ്ങുന്ന ദിനങ്ങളും നിശ്ചയിക്കപ്പെടുക

ജിദ്ദ: സൗദിയിൽ ബലിപെരുന്നാൾ, അറഫാ ദിനങ്ങൾ നാളെ അറിയാം. രാജ്യത്തുടനീളം നാളെ മാസപ്പിറവി നിരീക്ഷിക്കാൻ നിർദേശം നൽകി സുപ്രീം കോടതി. മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണ് ഹജ്ജിന്റെ കർമങ്ങളുടെ ദിനങ്ങളും നിശ്ചയിക്കുക. നാളെ ഹിജ്‌റ മാസം ദുൽഖഅദ് 29 ആണ്. മാനം തെളിഞ്ഞു നിന്നാൽ ചന്ദ്രപ്പിറവി കാണാനാകുമെന്നാണ് പ്രതീക്ഷ. അതോടെ ദുൽഹജ്ജ് മാസത്തിന്റെ പിറവിയാണ്. അതായത് ഹജ്ജ് മാസത്തിന്റെ തുടക്കം. സൗദിയുടെ എല്ലാ ഭാഗങ്ങളിലും നാളെ മാസപ്പിറവി നിരീക്ഷണമുണ്ടാകും. ചന്ദ്രൻ തെളിഞ്ഞാൽ ജൂൺ അഞ്ചിനാകും അറഫാ സംഗമം. ജൂൺ ആറിന് ബലി പെരുന്നാളും. തെളിഞ്ഞില്ലെങ്കിൽ അറഫാ ദിനം ജൂൺ ആറിനും ഏഴിന് പെരുന്നാളും. മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണ് ഹജ്ജിലേക്ക് ഹാജിമാർ നീങ്ങുന്ന ദിനങ്ങളും നിശ്ചയിക്കപ്പെടുക.

Similar Posts