< Back
Saudi Arabia
More flyovers on Al Thumama Bridge in Riyadh
Saudi Arabia

കുരുക്കൊഴിയും; റിയാദിലെ അൽ തുമാമ പാലത്തിൽ കൂടുതൽ മേൽപ്പാലങ്ങൾ

Web Desk
|
17 Jan 2026 5:46 PM IST

പദ്ധതിക്ക് ലൈസൻസ് അനുവദിച്ചു

റിയാദ്: റിയാദിലെ അൽ തുമാമ പാലത്തിൽ കൂടുതൽ മേൽപ്പാലങ്ങൾ വരുന്നു. ഈ പദ്ധതികൾക്കായി റിയാദ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്‌സ് സെന്റർ ലൈസൻസ് അനുവദിച്ചു. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി, മുനിസിപ്പാലിറ്റി, ട്രാഫിക് ഡിപ്പാർട്ട്മെന്റ്, സ്പോർട്സ് ട്രാക്ക് ഫൗണ്ടേഷൻ എന്നിവയുമായി ഏകോപിപ്പിച്ചാണ് നടപടി. തലസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണിത്.

അതേസമയം, അൽതുമാമ റോഡിൽ ഗതാഗതം വഴിതിരിച്ചുവിട്ടതായി കേന്ദ്രം അറിയിച്ചു. ഗതാഗതം ക്രമീകരിക്കുക, സുരക്ഷിത സഞ്ചാരം ഉറപ്പാക്കുക, പദ്ധതി കാലയളവിൽ റോഡ് ഉപയോക്താക്കളിൽ പ്രവൃത്തികളുടെ ആഘാതം കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി. സൈറ്റിന് ചുറ്റുമുള്ള വിവിധ റൂട്ടുകൾ പുനഃക്രമീകരിക്കുകയാണ് ചെയ്യുന്നത്. പ്രധാന റോഡുകളിലേക്ക് എളുപ്പത്തിൽ പ്രവേശനം ഉറപ്പാക്കാനാണിതെന്ന് അധികൃതർ അറിയിച്ചു.

Similar Posts