< Back
Saudi Arabia
ജിദ്ദയിൽ ഇന്നു മുതൽ കൂടുതൽ പെയ്ഡ് പാർക്കിംഗ്
Saudi Arabia

ജിദ്ദയിൽ ഇന്നു മുതൽ കൂടുതൽ പെയ്ഡ് പാർക്കിംഗ്

Web Desk
|
1 May 2025 10:48 PM IST

തുകയടക്കാതെ വാഹനം പാർക്ക് ചെയ്താൽ വാഹനം പിഴ ഈടാക്കി നീക്കം ചെയ്യും

ജിദ്ദ: ജിദ്ദയിൽ ഇന്നുമുതൽ കൂടുതൽ സ്ഥലങ്ങളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം പ്രാബല്യത്തിലായി. ഷറഫിയ്യ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് പാർക്കിങ്. തുകയടക്കാതെ വാഹനം പാർക്ക് ചെയ്താൽ വാഹനം പിഴ ഈടാക്കി നീക്കം ചെയ്യും.

3.50 റിയാലാണ് ഒരു മണിക്കൂറിന് പാർക്കിങ് നിരക്ക്. ജിദ്ദയിലെ ഷറഫിയിലെ കൂടുതൽ സ്ഥലങ്ങളിലേക്കാണ് പെയ്ഡ് പാർക്കിംഗ് വർധിപ്പിച്ചത്. ഇന്നുമുതൽ ഇവിടങ്ങളിൽ പണമടക്കാതെ പാർക്ക് ചെയ്താൽ പിഴ ഒടുക്കേണ്ടിവരും. വാഹനങ്ങൾ നീക്കം ചെയ്താൽ ഇതിനുള്ള തുകയും നൽകണം. ഗതാഗതക്കുരുക്ക് കുറക്കുക, പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുക, ക്രമരഹിതമായ പാർക്കിംഗ് കുറക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി. മൗകിഫ് മൊബൈൽ ആപ്പുവഴിയോ, പാർക്കിംഗ് ഏരിയകളിലെ ക്യൂആർ കോഡ്, പേയ്മെൻറ് മെഷീനുകൾ വഴിയും പണമടക്കാം. പാർക്കിംഗ് നിയന്ത്രണങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്ന് മുൻസിപ്പാലിറ്റി അഭ്യർത്ഥിച്ചു.

Related Tags :
Similar Posts