< Back
Saudi Arabia
അബ്ഷിർ പ്ലാറ്റ്ഫോമിലൂടെ പൂർത്തിയാക്കിയത് 4.11 കോടിയിലധികം ഇടപാടുകൾ
Saudi Arabia

അബ്ഷിർ പ്ലാറ്റ്ഫോമിലൂടെ പൂർത്തിയാക്കിയത് 4.11 കോടിയിലധികം ഇടപാടുകൾ

Web Desk
|
23 Jan 2026 4:21 PM IST

കഴിഞ്ഞ വർഷം ഡിസംബറിലേതാണ് കണക്കുകൾ

റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോ​ഗിക ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ അബ്ഷിർ വഴി കഴിഞ്ഞവർഷം ‍ഡിസംബറിൽ മാത്രം റെക്കോർഡ് ഇടപാടുകൾ നടന്നതായി റിപ്പോർട്ട്. ആകെ 41,104,448 ഇലക്ട്രോണിക് ഇടപാടുകളാണ് പ്ലാറ്റ്ഫോം വഴി നടത്തിയത്. ഇതിൽ അബ്ഷിർ ഇൻഡിവിജ്വൽസ് പ്ലാറ്റ്ഫോമിലൂടെ 38,495,732 ഇടപാടുകൾ നടന്നു. പൗരന്മാർക്കും പ്രവാസികൾക്കും സന്ദർശകർക്കുമായി ലഭ്യമായ ഡിജിറ്റൾ വാലറ്റ് വഴി 3.18 കോടിയിലധികം രേഖകൾ ഉപയോക്താക്കൾ പരിശോധിച്ചു.

അബ്ഷിർ ബിസിനസസ് പ്ലാറ്റ്ഫോമിലൂടെ 2,608,716 ഇടപാടുകൾ നടത്തി. പൊതു സുരക്ഷാ സേവനങ്ങളുമായി ബന്ധപ്പെട്ട് 3,638,165 ഇടപാടുകൾ നടന്നു. ഇതിൽ, ട്രാഫിക് വിഭാ​ഗത്തിൽ 3,546,449 ഇടപാടുകൾ, പാസ്പോർട്ട് വിഭാ​ഗത്തിൽ 2,311,995 ഇടപാടുകൾ, ആഭ്യന്തര മന്ത്രാലയത്തിന്റെ സിവിൽ സ്റ്റാറ്റസ് ഏജൻസിയുമായി ബന്ധപ്പെട്ട് 538,997 ഇടപാടുകൾ എന്നിങ്ങനെയും പൂർത്തിയാക്കി.

Similar Posts