< Back
Saudi Arabia
ത്വാഇഫിൽ കെ.എം.സി.സി ഇഫ്താർ സംഗമത്തിൽ   ആയിരത്തിലേറെ പേർ പങ്കെടുത്തു
Saudi Arabia

ത്വാഇഫിൽ കെ.എം.സി.സി ഇഫ്താർ സംഗമത്തിൽ ആയിരത്തിലേറെ പേർ പങ്കെടുത്തു

Web Desk
|
11 April 2023 2:29 AM IST

ആയിരത്തിലധികം പേരെ പങ്കെടുപ്പിച്ച് സൗദിയിലെ ത്വാഇഫിൽ കെഎംസിസിയുടെ ഇഫ്താർ സംഗമം. വിവിധ രാജ്യക്കാരായ നൂറുകണക്കിന് പേരും പങ്കെടുത്തു. ത്വാഇഫിൽ കെ.എം.സി.സി വർഷങ്ങളായി നടത്തി വരാറുള്ളതാണ് ഇഫ്താർ സംഗമം.

സ്വദേശികളും വിവിധ രാജ്യക്കാരും സംഘടനാ ഭേദമന്യേ മലയാളികളും പങ്കെടുത്തു. ത്വാഇഫിലെ മലയാളി സമൂഹത്തിന്റെ സംഗമം കൂടിയായിരുന്നു ഇഫ്താർ. ആയിരത്തിലധികം പേർ പങ്കടുത്തതായി കെഎംസിസി അറിയിച്ചു.

കെഎംസിസി താഇഫ് പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സ്വാലിഹ്, സെക്രട്ടറി ഷരീഫ് മണ്ണാർക്കാട്, അഷ്‌റഫ് താനാളൂർ, ബഷീർ താനൂർ, ജലീൽ തോട്ടോളി എന്നിവർ ഇഫ്താറിന് നേത്വത്വം നൽകി. വിവിധ ഏരിയാ കമ്മിറ്റിക്ക് കീഴിലെ ഭാരവാഹികളും പ്രവർത്തകരും സംഗമത്തിന് എത്തിയിരുന്നു.

Similar Posts