< Back
Saudi Arabia
Eid prayers and Jumuah prayers; More than one million pilgrims arrive at the Haram
Saudi Arabia

ഈദ് നമസ്‌കാരവും ജുമുഅയും; പത്ത് ലക്ഷത്തിലേറെ ഹാജിമാർ ഹറമിലെത്തി

Web Desk
|
6 Jun 2025 9:32 PM IST

കുടചൂടി ഹറമിലെ മതാഫിൽ ജുമുഅ

മക്ക: ബലിപെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചു വന്നതോടെ ഹാജിമാർക്ക് സന്തോഷമുള്ള ദിനമായി മാറി. 10 ലക്ഷത്തിലേറെ ഹാജിമാരാണ് ഹറമിൽ പ്രാർഥനക്കെത്തിയത്. കനത്ത ചൂടിൽ മതാഫിൽ കുട നിവർത്തിയാണ് ഹാജിമാർ ജുമുഅക്കെത്തിയത്. ഇന്ന് കർമങ്ങൾ കഴിഞ്ഞ് മുടി മുറിച്ച്, ബലികർമ്മം പൂർത്തിയാക്കിയയാണ് തീർഥാടകർ ഹറമിലെത്തിയത്. പെരുന്നാൾ നമസ്‌കാരവും ജുമുഅയും ഒരേ ദിവസമായതിനാൽ, ഇന്ന് രണ്ട് തവണ ഹറമിൽ ഖുതുബയും പ്രാർഥനയും നടന്നു.

കത്തുന്ന ചൂടായിരുന്നു ഉച്ചസമയം മക്കയിൽ. അതുകൊണ്ടുതന്നെ കഅ്ബയുടെ മുറ്റത്തേക്ക് ജുമുഅ സമയത്ത് നിയന്ത്രണമേർപ്പെടുത്തി. ഹറം പള്ളിക്കുള്ളിലാണ് ഭൂരിഭാഗം തീർഥാടകർ പ്രാർഥനകൾ നിർവഹിച്ചത്. ഹജ്ജിന്റെ ത്വവാഫ് പൂർത്തിയാക്കി ഹാജിമാർ മടങ്ങി. ഇനി കല്ലേറ് കർമങ്ങൾ പൂർത്തിയാക്കിയ ശേഷം വിടവാങ്ങൽ ത്വവാഫാകും ഹാജിമാർക്ക് ബാക്കിയുണ്ടാവുക.

Similar Posts