< Back
Saudi Arabia
പ്രവാചകനെ അധിക്ഷേപിക്കുന്ന പ്രസ്താവന ലോകമെമ്പാടുമുള്ള മുസ്‌ലിംകളെ അപമാനിക്കുന്നത്: മുസ്‌ലിം വേൾഡ് ലീഗ്
Saudi Arabia

പ്രവാചകനെ അധിക്ഷേപിക്കുന്ന പ്രസ്താവന ലോകമെമ്പാടുമുള്ള മുസ്‌ലിംകളെ അപമാനിക്കുന്നത്: മുസ്‌ലിം വേൾഡ് ലീഗ്

Web Desk
|
6 Jun 2022 7:14 AM IST

ഖത്തറും കുവൈത്തും ഇന്ത്യൻ സ്ഥാനപതിമാരെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിരുന്നു.

റിയാദ്: പ്രവാചകനെ അധിക്ഷേപിക്കുന്ന തരത്തിൽ ഭാരതീയ ജനതാപാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവന ലോകമെമ്പാടുമുള്ള മുസ്‌ലിംകളെ അപമാനിക്കലാണെന്ന് മുസ്‌ലിം വേൾഡ് ലീഗ്. ലജ്ജാകരമായ അധിക്ഷേപം തിരുത്താൻ സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുന്നുവെന്നും മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ മുഹമ്മദ് ഈസ ട്വീറ്റ് ചെയ്തു.

''ലോകം പരിഷ്‌കൃത സംസ്‌കാരവും മനുഷ്യ സാഹോദര്യവും പ്രോത്സാഹിപ്പിക്കുമ്പോൾ ഭാരതീയ ജനതാ പാർട്ടിയെ പ്രതിനിധീകരിച്ചുകൊണ്ട് നമ്മുടെ പ്രവാചകനെ നിന്ദിച്ചുകൊണ്ടുള്ള പ്രസ്താവനകൾ ഉണ്ടാകുന്നത് എല്ലായിടത്തുമുള്ള മുസ്‌ലിംകൾക്ക് അപമാനമാണ്. ഈ ലജ്ജാകരമായ അപമാനം തിരുത്താൻ സ്വീകരിച്ച നടപടികളെ ഞങ്ങൾ അഭിനന്ദിക്കുന്നു'' - ഈസ ട്വീറ്റ് ചെയ്തു.

ബിജെപി വക്താവായിരുന്ന നുപുർ ശർമ പ്രവാചകനെതിരെ നടത്തിയ പ്രസ്താവനയാണ് വിവാദമാണ്. ഖത്തർ, കുവൈത്ത് അടക്കമുള്ള ഗൾഫ് രാജ്യങ്ങളും അറബ് ലീഗും ഇതിനെതിരെ രംഗത്ത് വന്നതോടെയാണ് വിഷയം ലോകശ്രദ്ധയാകർഷിച്ചത്. വിവാദമായതിന് പിന്നാലെ നുപുർ ശർമയെ ബിജെപി പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു.

Similar Posts