< Back
Saudi Arabia
Muwaridi platform to manage food distribution in Mecca to ensure timely food for Hajj pilgrims
Saudi Arabia

ഹാജിമാർക്ക് ​കൃത്യസമയത്ത് ഭക്ഷണം; മക്കയിൽ ഭക്ഷണ വിതരണം നിയന്ത്രിക്കാൻ 'മുവരിദി' പ്ലാറ്റ്‌ഫോം

Web Desk
|
27 Feb 2026 2:57 PM IST

മുനിസിപ്പൽ ഭവന നിർമാണ മന്ത്രി മാജിദ് അൽ ഹുഖൈൽ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്

റിയാദ്: മക്കയിലെ ഭക്ഷണ വിതരണ ശൃംഖല ക്രമീകരിക്കാനായി 'മുവരിദി'എന്ന പേരിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോം പുറത്തിറക്കി. മുനിസിപ്പൽ ഭവന നിർമാണ മന്ത്രി മാജിദ് അൽ ഹുഖൈൽ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഭക്ഷണ വിതരണക്കാരെയും, മറ്റ് ഭക്ഷണ വിതരണ കമ്പനികളെയും ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് കീഴിൽ കൊണ്ടുവരുന്നതിലൂടെ ഓർഡറുകൾ നൽകുന്നതും അവയുടെ വിതരണവും നിരീക്ഷിക്കാൻ ഈ സംവിധാനം സഹായിക്കും.

പ്രതിവർഷം 18 ലക്ഷത്തിലധികം വരുന്ന ഹാജിമാർക്കും ദശലക്ഷക്കണക്കിന് ഉംറ തീർത്ഥാടകർക്കും ആവശ്യമായ ഭക്ഷണം കൃത്യസമയത്ത് എത്തിക്കാൻ ഈ സംവിധാനം സഹായിക്കും. ഹജ്ജ്, ഉംറ സീസണുകളിൽ ഭക്ഷണത്തിന്റെ ആവശ്യകത മുൻകൂട്ടി കാണാനും വിതരണം തടസ്സമില്ലാതെ ഉറപ്പാക്കാനും, വിതരണക്കാർക്ക് തങ്ങളുടെ സ്റ്റോക്കുകൾ ഡിജിറ്റലായി നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും.

Similar Posts