< Back
Saudi Arabia
കോടിയേരി ബാലകൃഷ്ണന്റെ   നിര്യാണത്തിൽ അനുശോചനമറിയിച്ചു
Saudi Arabia

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ചു

Web Desk
|
3 Oct 2022 10:30 AM IST

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ നവോദയ സംസ്‌കാരിക വേദി കിഴക്കൻ പ്രവിശ്യ കേന്ദ്ര കമ്മിറ്റി ദുഃഖവും അനുശോചനവും രേഖപെടുത്തി. നവോദയയുടെ ക്ഷണം സ്വീകരിച്ച് 2018 മെയ് മാസത്തിൽ ദമ്മാം സന്ദർശിച്ച അദ്ദേഹം തന്റെ സന്ദർശന വേളയിൽ പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങൾ മനസ്സിലാക്കുവാനും പഠിക്കുവാനും ശ്രമിച്ചു.

അതിന്റെ അടിസ്ഥാനത്തിൽ സർക്കാരിനെകൊണ്ടു വിവിധ നടപടികൾ എടുപ്പിക്കുവാനുള്ള ഇടപെടലുകൾ നടത്തിയ മഹനീയ വ്യക്തികൂടി ആണ് അദ്ദേഹമെന്നും നവോദയ അനുസ്മരിച്ചു. പുരോഗമന പ്രസ്ഥാനമെന്ന നിലയിൽ നവോദയയുടെ വളർച്ചയ്ക്കും ഉന്നമനത്തിനും സഹായകരമായ നിലപാടാണ് അദ്ദേഹം എടുത്തത്.

പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങളിൽ ഇടപെടുകയും നവോദയയുടെ കൂടെ എന്നും നിൽക്കുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതോടൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിലും പങ്കുചേരുന്നതായും നവോദയ സംസ്‌കാരിക വേദി കേന്ദ്രകമ്മിറ്റി അറിയിച്ചു.

Similar Posts