< Back
Saudi Arabia

Saudi Arabia
ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് നവോദയ സാംസ്കാരിക വേദി എക്സലൻസ് അവാർഡുകൾ നൽകുന്നു
|16 May 2024 2:28 PM IST
ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകുന്നത്
സൗദി കിഴക്കൻ പ്രവിശ്യയിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകുന്നത്. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ കിഴക്കൻ പ്രവിശ്യയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയ വിദ്യാർത്ഥികൾക്കും മലയാളം വിഷയത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും 12ാം ക്ലാസ് പരീക്ഷയിൽ വിഷയാടിസ്ഥാനത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികൾക്കുമാണ് നവോദയ അവാർഡുകൾ നൽകുക. മെയ് 31 വെള്ളിയാഴ്ച ദമാം ദാർ അസ്സിഹ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുള്ള ഉന്നതരും പൊതുസമൂഹത്തിലെ വ്യക്തിത്വങ്ങളും പങ്കെടുക്കുമെന്ന് ഭാരവഹികൾ അറിയിച്ചു.