< Back
Saudi Arabia
വയനാടിന് കൈതാങ്ങായി നവോദയ;  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 75 ലക്ഷം രൂപ നൽകി
Saudi Arabia

വയനാടിന് കൈതാങ്ങായി നവോദയ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 75 ലക്ഷം രൂപ നൽകി

Web Desk
|
8 Sept 2024 1:57 AM IST

'കൈകോര്‍ക്കാം നമുക്ക് വയനാടിനൊപ്പം ' എന്ന ക്യാമ്പയിനിലൂടെയാണ് പണം സ്വരൂപിച്ചത്

ദമ്മാം: വയനാട് പ്രകൃതിദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട സഹോദരങ്ങളുടെ പുനരുജ്ജീവനത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ദമാം നവോദയ നല്‍കുന്ന ധനസഹായത്തിന്റെ രണ്ടാം ഗഡു 65 ലക്ഷം രൂപ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നവോദയ രക്ഷാധികാരി സമിതി അംഗം പ്രദീപ് കൊട്ടിയം കൈമാറി.

നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ കൃഷ്ണകുമാര്‍ ചവറ, നന്ദിനി മോഹന്‍, നവോദ കേന്ദ്ര വൈ: പ്രസിഡന്റ് മോഹനന്‍ വെള്ളിനേഴി, ജോ: സെക്രട്ടറി നൗഫല്‍ വെളിയംങ്കോട്, കുടുംബ വേദി കേന്ദ്ര സാമൂഹ്യക്ഷേമ വിഭാഗം കണ്‍വീനര്‍ ഗിരീഷ്‌കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. രണ്ട് ഗടുക്കളയി 75 ലക്ഷം രൂപയാണ് ദമ്മാം നവോദയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കിയത്.

Similar Posts