< Back
Saudi Arabia
സൗദി പ്രോ ലീഗിലെ താരങ്ങളെ ലോണില്‍   സ്വന്തമാക്കാന്‍ ന്യൂ കാസില്‍ ക്ലബ്ബിന് അനുമതി
Saudi Arabia

സൗദി പ്രോ ലീഗിലെ താരങ്ങളെ ലോണില്‍ സ്വന്തമാക്കാന്‍ ന്യൂ കാസില്‍ ക്ലബ്ബിന് അനുമതി

Web Desk
|
23 Nov 2023 7:00 AM IST

പി.ഐ.എഫിന്റെ ഉടമസ്ഥതിയിലുള്ള ക്ലബ്ബുകളാണിവ

താരങ്ങളുടെ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്നതിന് മുമ്പ് മതിയായ താരങ്ങളെ സ്വന്തമാക്കാന്‍ കഴിയാതിരുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ്ബ് ന്യൂ കാസിലിന് കളിക്കാരെ കടമെടുക്കാന്‍ അനുമതി നല്‍കി. സൗദി പ്രോ ലീഗിലെ ക്ലബ്ബുകളില്‍ നിന്നും താരങ്ങലെ ലോണെടുക്കുന്നതിനാണ് അനുമതി.

ഒരേ ഉടമസ്ഥതതയിലുള്ള ക്ലബ്ബുകളില്‍ നിന്നും താരങ്ങളെ പരസ്പരം കൈമാറുന്നതിനുള്ള വിലക്ക് നീക്കിയതായി യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് ഓഹരി പങ്കാളിത്തമുള്ള ക്ലബ്ബാണ് ന്യൂ കാസില്‍.

പി.ഐ.എഫിന് കീഴിലുള്ള സൗദി ക്ലബ്ബുകളായ അല്‍ ഇത്തിഹാദ്, അല്‍ അഹ്ലി, അല്‍നസര്‍, അല്‍ ഹിലാല്‍ ക്ലബ്ബുകളിലെ താരങ്ങളെ ഇത് പ്രകാരം ന്യൂ കാസിലിന് കളിപ്പിക്കാന്‍ സാധിക്കും. നെയ്മര്‍, കരീം ബെന്‍സെമ, സാദിയോ മാനെ, റൂബന്‍ നെവ്‌സ് തുടങ്ങിയ താരങ്ങളെ പരസ്പരം കൈമാറാന്‍ കഴിയും.

Similar Posts