< Back
Saudi Arabia
റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന് പുതിയ ഭരണസമിതി; മലയാളിയായ ഷഹനാസ് അധ്യക്ഷ
Saudi Arabia

റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന് പുതിയ ഭരണസമിതി; മലയാളിയായ ഷഹനാസ് അധ്യക്ഷ

Web Desk
|
3 Sept 2024 7:42 PM IST

സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഭരണസമിതി തലപ്പത്തു വരുന്നത്

റിയാദ്: റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭരണസമിതി നിലവിൽവന്നു. മലയാളിയായ ഷഹനാസ് അബ്ദുൽജലീൽ ഭരണസമിതി അധ്യക്ഷയായി നിയമിതയായി. സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഭരണസമിതി തലപ്പത്തു വരുന്നത്.

ഷഹനാസ് അബ്ദുൽജലീൽ, സയ്ദ് സഫർ അലി, ഷഹ്സിൻ ഇറാം, പ്രഷിൻ അലി, ഡോ. സാജിദ ഹുസ്‌ന, ഡോ. സുമയ്യ സംഗേർസ്‌കോപ് എന്നിവരടങ്ങുന്ന ആറംഗ ഭരണസമിതിയിൽ നാല് പേർ വനിതകളാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. നേരത്തെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയായിരുന്നെങ്കിൽ ഇപ്പോൾ രക്ഷാധികാരിയായ സൗദിയിലെ ഇന്ത്യൻ അംബാസഡർ ഭരണസമിതിയെ നാമനിർദേശം ചെയ്യുകയാണ് രീതി. സമിതി അംഗമായ ഷഹ്‌സീൻ ഇറാം മാധ്യമപ്രവർത്തകയാണ്. മലയാളിയായ മീര റഹ്‌മാനാണ് സ്‌കൂൾ പ്രിൻസിപ്പൽ.

Similar Posts