
ജിദ്ദ ഫ്രണ്ട്‌സ് മമ്പാടിന് പുതിയ നേതൃത്വം
|പുതിയ ഭാരവാഹികളായി ഷാജഹാൻ മുസ്‌ലിയാരകത്ത് (പ്രസിഡണ്ട്), തൻവീർ അബ്ദുല്ല(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു
ജിദ്ദ: ഫ്രണ്ട്‌സ് മമ്പാടിന്റെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജനറൽ ബോഡി യോഗത്തിൽ വച്ച് നടന്നു. ഷറഫിയ ലക്കി ഡർബാർ ഹോട്ടലിൽ ചേർന്ന യോഗം രക്ഷാധികാരി നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. പുതിയ കാലയളവിലേക്കുള്ള കമ്മിറ്റി ഭാരവാഹികളെയും കമ്മിറ്റിയംഗങ്ങളെയും പ്രഖ്യാപനം സാജിദ് ബാബു കഞ്ഞിരാല നിർവഹിച്ചു. ജിദ്ദ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ മെമ്പർഷിപ്പ് കാമ്പയിന്റെ ഉദ്ഘാടനം രക്ഷാധികാരി നിസാം മമ്പാട്, പ്രസിഡണ്ട് ഷാജഹാൻ മുസ്‌ലിയാരകത്തിന് നൽകി നിർവഹിച്ചു.
പുതിയ ഭാരവാഹികളായി ഷാജഹാൻ മുസ്‌ലിയാരകത്ത് (പ്രസിഡണ്ട്), തൻവീർ അബ്ദുല്ല(സെക്രട്ടറി), ലബീബ് കഞ്ഞിരാല(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. അബ്ദുസ്സലാം പി.പി, സുൽഫി പൈക്കാടൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ ഹാഫിസ് ആരോളി, നിസാർ ടി. എന്നിവരെ ജോ. സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. ഷംസീർ ടി.സി. ടീം മാനേജറും നക്കാഷ് ജോയിന്റ് ട്രഷററുമാണ്.
ജിദ്ദയിലെ വിവിധ ഫുട്‌ബോൾ ടൂർണമെന്റുകളിൽ ജിദ്ദ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ സജീവ സാന്നിധ്യം ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ തൻവീർ അബ്ദുല്ല അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം പി.പി, സലീം എരഞ്ഞിക്കൽ, സുൽഫി പൈക്കാടൻ, ഷാജഹാൻ മുസ്‌ലിയാരകത്ത്, ഹാഫിസ്, ഷംസീർ, റാസിഖ്, ഹാരിസ് ബാബു, യാക്കൂബ് എന്നിവർ സംസാരിച്ചു. മുൻ കമ്മിറ്റിയംഗം ജംഷീദ് പി.ടി സ്വാഗതവും കോർഡിനേറ്റർ ലബീബ് കഞ്ഞിരാല നന്ദിയും പറഞ്ഞു.