< Back
Saudi Arabia
സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിന് പുതിയ നേതൃത്വം
Saudi Arabia

സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിന് പുതിയ നേതൃത്വം

Web Desk
|
21 Jun 2025 6:04 PM IST

ഈ വർഷത്തെ സിഫ് ഫുട്ബാൾ ടൂർണമെന്റ് ഒക്ടോബറിൽ

ജിദ്ദ: ജിസിസിയിലെ ഏറ്റവും വലിയ ഇന്ത്യൻ ഫുട്ബാൾ കൂട്ടായ്മയായി ജിദ്ദയിൽ പ്രവർത്തിക്കുന്ന സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിന് (സിഫ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേർന്ന 31ാമത് ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. ബേബി നീലാമ്പ്ര (പ്രസിഡന്റ്), നിസാം മമ്പാട് (ജനറൽ സെക്രട്ടറി) എന്നിവരെയും ട്രഷററായി അൻവർ വല്ലാഞ്ചിറയെയും തെരഞ്ഞെടുത്തു.

ബേബി നീലാമ്പ്ര ഇത് നാലാം തവണയാണ് പ്രസിഡന്റാവുന്നത്. ജനറൽ സെക്രട്ടറിയായി നിസാം മമ്പാട് രണ്ടാം തവണയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജിദ്ദ ഫ്രന്റ്‌സ് ക്ലബ്ബ് പ്രതിനിധി റാസിക്ക് മാളിയേക്കൽ നിർ ദേശിച്ച് സോക്കർ ഫ്രീക്ക്‌സ് പ്രതിനിധി അബ്ദുൾഫത്താഹ് പിന്താങ്ങിയ പാനലിനെ 13 നിർവാഹകസമിതി അംഗങ്ങൾ, 11 എക്സിക്യൂട്ടിവ് അംഗങ്ങൾ, 57 ഓളം ക്ലബ് പ്രതിനിധികൾ എന്നിവരടങ്ങിയ സമിതിയാണ് തെരഞ്ഞെടുത്തത്. വരണാധികാരിയുടെ ചുമതലയുള്ള 'സിഫ്' മുൻ ജനറൽ സെക്രട്ടറി അബ്ദുൾ ഗനിയുടെ മേൽനോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

മറ്റു ഭാരവാഹികൾ: സലീം എരഞ്ഞിക്കൽ, സലാം അമുദി, ഷരീഫ് പരപ്പൻ, യാസിർ അറഫാത്ത്, നിസാം പാപ്പറ്റ, ഫിറോസ് ചെറുകോട് (വൈസ് പ്രസി.), അയ്യൂബ് മുസ്ലിയാരകത്ത്, ഷഫീഖ് പട്ടാമ്പി, അബു കട്ടുപ്പാറ, കെ.സി മൻസൂർ, ജംഷി കൊട്ടപ്പുറം, ഫിർദൗസ് കൂട്ടിലങ്ങാടി (ജോയി. സെക്രട്ടറി), അൻവർ കരിപ്പ (ജനറൽ ക്യാപറ്റൻ), കെ.ടി ഖലീൽ (വൈസ് ക്യാപ്റ്റൻ), പി.വി സഫീറുദ്ധീൻ (ട്രഷറി ഓഫീസർ), കെ.പി അബ്ദുൽസലാം (മുഖ്യ ഉപദേഷ്ടാവ്), നാസർ ശാന്തപുരം (മുഖ്യ രക്ഷാധികാരി), സലീം പുത്തൻ (രക്ഷാധികാരി),

സുൽഫി (ചെയർമാൻ, മഹ്ജർ എഫ്.സി), മുന്ന (ബ്ലാസ്റ്റേഴ്സ് എഫ്.സി), ആസാദ് (വൈ.സി.സി), ലബീബ് കാഞ്ഞിരാല (ഫ്രൻഡ്സ് ജിദ്ദ), റഷീദ് പാണ്ടിക്കാട് (എ.സി സി), ഷിഹാബ് പൊറ്റമ്മൽ (ബ്ലൂ സ്റ്റാർ സീനിയേഴ്‌സ്), സുബ്ഹാൻ (യൂത്ത് ഇന്ത്യ), കെ.പി ഇസ്മായിൽ (യാംബു എഫ് സി), ജാസിം കൊടിയത്തൂർ (ജിദ്ദ എഫ്.സി).

'സിഫ്' സാരഥികളായ യാസർ അറഫാത്ത്, സലാം അമുദി, സലീം മമ്പാട്, നിസാം പാപ്പറ്റ, ഫത്താഹ്, കുഞ്ഞാലി, ഫിറോസ് ചെറുകോട്, കെ.പി മജീദ്, കെ.സി ബഷീർ, നാസർ ശാന്തപുരം, സഹീർ പുത്തൻ, അയ്യൂബ് മുസ്ലിയാരകത്ത് എന്നിവർ ആശംസകൾ നേർന്നു.

ഈ വർഷത്തെ 'സിഫ്' ടൂർണമെന്റ് ഒക്ടോബർ മാസത്തിൽ നടക്കുമെന്നും ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിന് ഒറ്റക്കെട്ടായി എല്ലാ ഭാരവാഹികളും ക്ലബ് പ്രതിനിധികളും സഹകരിക്കണമെന്നും ബേബി നീലാമ്പ്ര അഭ്യർഥിച്ചു. ജനറൽ സെക്രട്ടറി നിസാം മമ്പാട് സ്വാഗതവും ട്രഷറർ അൻവർ വല്ലാഞ്ചിറ നന്ദിയും പറഞ്ഞു.

Related Tags :
Similar Posts