< Back
Saudi Arabia

Saudi Arabia
സൗദി ജുബൈൽ ഫോക്കസിന് പുതിയ നേതൃത്വം
|22 April 2024 10:23 PM IST
ജുബൈൽ: ഫോക്കസ് ഇന്റർനാഷണൽ ജുബൈൽ ഡിവിഷന് 2024-2025 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷുക്കൂർ മൂസ ഡിവിഷണൽ ഡയറക്ടറായും, ഫവാസ് എൻ.വി ഡെപ്യൂട്ടി ഡിവിഷണൽ ഡയറക്ടറായും, ഫൈസൽ പുത്തലത്ത് ഡിവിഷണൽ ഓപ്പറേഷൻ മാനേജറായും തെരഞ്ഞെടുത്തു. സ്വലാഹുദ്ധീൻ ഡിവിഷണൽ അഡ്മിൻ മാനേജർ, നൗഫൽ കുരിക്കൾ ഡിവിഷണൽ ഫിനാൻസ് മാനേജർ, അബ്ദുൽ വഹാബ്, ഷഫീഖ് പുളിക്കൽ നാഷണൽ കോർ മെമ്പർമാർ എന്നിവരാണ് മറ്റു ഭാരവാഹികൾ. സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ നടന്ന തെരഞ്ഞെടുപ്പ് അബൂതാഹിർ, മുനീർ ഹാദി എന്നിവർ നിയന്ത്രിച്ചു.