
ദമ്മാം വാഴക്കാട് വെൽഫെയർ സെന്ററിന് പുതിയ ഭാരവാഹികൾ
|ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ വാഴക്കാട്ടുകാരുടെ കൂട്ടായ്മയായ ദമ്മാം വാഴക്കാട് വെൽഫെയർ സെന്ററിന്റെ വാർഷിക ജനറൽ ബോഡി യോഗം ദമ്മാം സൈഹാത്തിലെ റിസോർട്ടിൽ വെച്ച് നടന്നു. സംഘടനാ രൂപീകരണത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തോടനുബന്ധിച്ച് 'വാഴക്കാടോത്സവം' എന്ന പേരിൽ കലാകായിക വിരുന്നും ഒരുക്കിയിരുന്നു. സാമൂഹിക പ്രവർത്തകനും ലോക കേരളാ സഭാംഗവുമായ നാസ് വക്കം പരിപാടി ഉദ്ഘാടനം ചെയ്യുകയും ഇരുപത്തിയഞ്ചാം വർഷികത്തിന്റെ ലോഗോ പ്രകാശനം നിർവഹിക്കുകയും ചെയ്തു.
ആക്ടിംഗ് പ്രസിഡന്റ് അഷ്റഫ് പി.ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ നാസർ വെള്ളിയത്ത് ആശംസകൾ നേർന്നു സംസാരിച്ചു. 2024-25 വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ഷബീർ ആക്കോടും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ യാസർ തിരുവാലൂരും അവതരിപ്പിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനൊന്ന് ലക്ഷത്തോളം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നാട്ടിൽ നടത്തിയതായി ഭാരവാഹികൾ അറിയിച്ചു.
2025-26 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും യോഗത്തിൽ തിരഞ്ഞെടുത്തു. പി.കെ ഹമീദ് രക്ഷാധികാരിയായും, മുജീബ് കളത്തിൽ പ്രസിഡന്റായും, ഷബീർ ആക്കോട് ജനറൽ സെക്രട്ടറിയായും, യാസർ തിരുവാലൂർ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റ് ഭാരവാഹികളായി നഫീർ തറമ്മൽ (സീനിയർ വൈസ് പ്രസിഡന്റ്), ജാവിഷ് അഹമ്മദ്, അഷ്റഫ് പി.ടി, റശീദ് പി.ടി (വൈസ് പ്രസിഡന്റുമാർ), ഷറഫുദ്ധീൻ എം.പി (ഓർഗനൈസിംഗ് സെക്രട്ടറി), അഫ്താബുറഹ്‌മാൻ, ഷിജിൽ ടി.കെ, മുസ്ഥഫ എ.പി (ജോയന്റ് സെക്രട്ടറിമാർ), ഷാഹിർ ടി.കെ (സ്‌ക്രീനിംഗ് കമ്മറ്റി കൺവീനർ), റഹ്‌മത്ത് കെ.പി (റിലീഫ് കോർഡിനേറ്റർ) എന്നിവരെയും തിരഞ്ഞെടുത്തു. നാസർ വെള്ളിയത്ത് തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. മുജീബ് കളത്തിൽ സ്വാഗതവും ജാവിഷ് അഹമ്മദ് നന്ദിയും രേഖപ്പെടുത്തി.
ജനറൽ ബോഡി യോഗത്തിന് ശേഷം നടന്ന വർണ്ണശബളമായ വാഴക്കാടോത്സവം 2025 പരിപാടിക്ക് ഷാഹിർ ടി.കെ, ഷറഫുദ്ധീൻ എം.പി, ഷാഫി വാഴക്കാട്, റശീദ് പി.ടി, അഫ്താബ്, ഉനൈസ്, ഷിജിൽ തുടങ്ങിയവർ നേതൃത്വം നൽകി.