< Back
Saudi Arabia
New office bearers for Jeddah Indian Media Forum
Saudi Arabia

ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികൾ

Web Desk
|
10 May 2024 10:53 PM IST

ജിദ്ദ: ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിന് 2024-25 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ജിദ്ദയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് കബീർ കൊണ്ടോട്ടി (തേജസ് ന്യൂസ് ), ജനറൽ സെക്രട്ടറി ബിജുരാജ് രാമന്തളി (കൈരളി ടി വി) ട്രഷറർ പി കെ സിറാജ് (മാധ്യമം) വൈസ് പ്രസിഡന്റ് ഇബ്രാഹീം ശംനാട് (മാധ്യമം) ജോയിന്റ് സെക്രട്ടറി നാസർ കരുളായി (സിറാജ് ദിനപത്രം) എന്നിവരാണ് പുതിയ ഭാരവാഹികൾ. പി എം മായിൻ കുട്ടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് സുൽഫീക്കർ ഓതായിയും (അമൃത ന്യൂസ്) സാമ്പത്തിക റിപ്പോർട്ട് സാബിത്തും (മീഡിയ വൺ ടി വി) അവതരിപ്പിച്ചു. സാദിഖലി തുവ്വൂർ (മാധ്യമം) അധ്യക്ഷനായിരുന്നു. ഹസ്സൻ ചെറൂപ്പ (സൗദി ഗസറ്റ്), ജലീൽ കണ്ണമംഗലം (ട്വന്റി ഫോർ ന്യൂസ്), ഗഫൂർ കൊണ്ടോട്ടി (മീഡിയ വൺ), ഗഫൂർ മമ്പുറം (ദേശാഭിമാനി) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജാഫർ അലി പാലക്കോട് (മാതൃഭൂമി ടി വി) നന്ദി പറഞ്ഞു.

Similar Posts