
ശാന്തപുരം അൽ ജാമിഅ അലുമ്നി ജിദ്ദ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ
|ജിദ്ദ: ഇന്ത്യയിലെ പ്രശസ്ത ഇസ്ലാമിക കലാലയമായ ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ പൂർവവിദ്യാർഥി അസോസിയേഷൻ ജിദ്ദ ചാപ്റ്ററിന് 2025-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജിദ്ദയിൽ നടന്ന ചടങ്ങിൽ അലുമ്‌നി ഗ്ലോബൽ പ്രസിഡന്റ് ഡോ. അബ്ദുൽ ഹലീം തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ജിദ്ദ ചാപ്റ്റർ മുൻ പ്രസിഡന്റ് ആബിദ് ഹുസൈൻ അധ്യക്ഷത വഹിച്ചു. എ.പി. ഷിഹാബുറഹ്‌മാൻ സ്വാഗതം പറഞ്ഞു. കെ.പി. തമീം അബ്ദുല്ല ഖിറാഅത്ത് നടത്തി.
ഭാരവാഹികൾ: സക്കീർ ഹുസൈൻ വലമ്പൂർ (പ്രസിഡന്റ്), അബ്ദുൽ മജീദ് വേങ്ങര (ജനറൽ സെക്രട്ടറി), എ.പി. ഷിഹാബുറഹ്‌മാൻ (ട്രഷറർ), ഇബ്രാഹീം ഷംനാട് (രക്ഷാധികാരി), കെ.പി. തമീം അബ്ദുല്ല (വൈസ് പ്രസിഡന്റ്), ഡോ. അബ്ദുല്ല അബ്ദുസ്സലാം (ജോ. സെക്രട്ടറി), കെ.കെ. നിസാർ, ആബിദ് ഹുസൈൻ, ശിഹാബ് കരുവാരക്കുണ്ട്, ഉമറുൽ ഫാറൂഖ്, സാദിഖലി തുവ്വൂർ, സമീർ കാളികാവ് (എക്‌സിക്യൂട്ടിവ് അംഗങ്ങൾ).