< Back
Saudi Arabia

Saudi Arabia
പ്രവാസി വെൽഫെയർ സൗദി നാഷണൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
|29 May 2023 11:33 PM IST
പ്രവാസി വെൽഫെയർ സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റായി സാജു ജോർജ് തിരഞ്ഞെടുക്കപ്പെട്ടു. പുതുതായി നിലവിൽ വന്ന പ്രവാസി വെൽഫെയർ സൗദി നാഷണൽ കമ്മിറ്റിയാണ് പ്രസിഡണ്ടിനെ തിരഞ്ഞെടുത്തത്.
ജനറൽ സെക്രട്ടറിയായി റഹീം ഒതുക്കുങ്ങൽ, ട്രഷററായി സമീഉല്ല എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ഇർഷാദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി അധ്യക്ഷനായിരുന്നു.
സൗദിയിലെ പ്രവാസികൾക്കിടയിൽ സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിന് കൂടുതൽ കരുത്ത് പകരാൻ പ്രവാസി വെൽഫെയർ സൗദി നാഷണൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് കഴിയട്ടെ എന്ന് റസാക്ക് പാലേരി ആശംസിച്ചു.