< Back
Saudi Arabia

Saudi Arabia
സൗദിയിൽ ഓൺലൈൻ പേയ്‌മെന്റുകൾക്കായി പുതിയ പോർട്ടൽ
|8 July 2025 9:33 PM IST
സെൻട്രൽ ബാങ്കിന്റെ നേതൃത്വത്തിലാണ് സംവിധാനം
റിയാദ്: സൗദിയിൽ ഇ കൊമേഴ്‌സ് പേയ്‌മെന്റുകൾക്കായി പുതിയ പോർട്ടൽ ആരംഭിച്ചു. സെൻട്രൽ ബാങ്കിന്റെ നേതൃത്വത്തിലാണ് സംവിധാനം. ഓൺലൈൻ വ്യാപാരികൾക്കും, ഓൺലൈൻ പേയ്‌മെന്റ് സംവിധാനത്തിനും പുതിയ തീരുമാനം ഏറെ ഗുണം ചെയ്യും.
ഓൺലൈൻ പേയ്‌മെന്റ് പ്രക്രിയകൾ സൗകര്യപ്രദവും ഏകീകൃതവുമാക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര പെയ്മെന്റ് നെറ്റ്‌വർക്കുകളുമായി സമന്വയിപ്പിച്ച് പ്രവർത്തിപ്പിക്കാൻ കഴിയും വിധമാണ് സംവിധാനം. ബിസിനസ്സുകൾക്ക് അനുയോജ്യമായ ഫിനാൻസ് സൗകര്യങ്ങൾ, ട്രാൻസാക്ഷൻ സുരക്ഷ, ഡാറ്റാ സംരക്ഷണം, കൂടുതൽ ഓപ്‌ഷനുകൾ തുടങ്ങിയ സൗകര്യങ്ങളും പുതിയ സംവിധാനത്തിലൂടെ ലഭ്യമാകും. മാഡ,വിസ,മാസ്റ്റർ കാർസ്, ആപ്പിൾ പേ തുടങ്ങിയ ആഗോള നെറ്റ്‌വർക്കുകളുമായി ബന്ധിപ്പിക്കാനും പോർട്ടൽ വഴി സാധ്യമാകും.