< Back
Saudi Arabia
New regulations for the supervision of payment systems in Saudi Arabia
Saudi Arabia

സൗദിയിൽ പേയ്മെന്റ് സംവിധാനങ്ങളുടെ മേൽനോട്ടത്തിന് പുതിയ നിയമാവലി

Web Desk
|
24 March 2026 8:20 PM IST

ഡിജിറ്റൽ പേയ്മെന്റ് രം​ഗത്തെ വളർച്ച ഉറപ്പാക്കുകയാണ് ലക്ഷ്യം

റിയാദ്: സൗദി അറേബ്യയിലെ പേയ്‌മെന്റ് സംവിധാനങ്ങളുടെയും അവ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളുടെയും മേൽനോട്ടത്തിനായി പുതിയ മാർഗ്ഗരേഖ പുറത്തിറക്കി സൗദി സെൻട്രൽ ബാങ്ക്. സൗദിയുടെ ഡിജിറ്റൽ പേയ്മെന്റ് രം​ഗത്തെ വളർച്ച ഉറപ്പാക്കലാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിലുണ്ടായിരുന്ന 'ഓവർസൈറ്റ് ഫ്രെയിംവർക്ക് ഫോർ പേയ്‌മെന്റ്സ് ആൻഡ് ഫിനാൻഷ്യൽ സെറ്റിൽമെന്റ് സിസ്റ്റംസ്' എന്ന നിയമത്തിന് പകരമായാണ് ഇത് നടപ്പിലാക്കുന്നത്.

സൗദിയിലെ സാമ്പത്തിക മേഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ഡിജിറ്റൽ പേയ്‌മെന്റ് രംഗത്തെ വളർച്ചയെ പിന്തുണക്കുന്നതിനുമുള്ള 'സാമ'യുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. പേയ്‌മെന്റ് സംവിധാനങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിനുള്ള ഉപകരണങ്ങൾ, സ്വയം വിലയിരുത്തൽ രീതികൾ, നിരീക്ഷണ മാനദണ്ഡങ്ങൾ എന്നിവ ഇതിൽ വ്യക്തമാക്കുന്നുണ്ട്. പേയ്‌മെന്റ് സേവന ദാതാക്കളുടെ ബാധ്യതകൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും രാജ്യത്തെ നിലവിലെ നിയമങ്ങൾക്കും അനുസൃതമായി ഇതിൽ പുനർനിർവചിച്ചിട്ടുണ്ട്.

Similar Posts